സ്വര്‍ണവില കുറഞ്ഞു; പവന് വീണ്ടും 43,400 രൂപയില്‍ താഴെ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ 160 രൂപ ഉയര്‍ന്നെങ്കിലും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 640 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,360 രൂപയായി.

ഒരാഴ്ചയ്ക്ക് ശേഷമാണ് 43,400 രൂപയില്‍ നിന്നും സ്വര്‍ണം താഴേക്കിറങ്ങുന്നത്. ഇന്നലെ പവന് 44,000 രൂപയായിരുന്നു.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 80 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. 5500 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 50 രൂപ കുറഞ്ഞു. വിപണി വില 4520 രൂപയാണ്.

ആഗോള വിപണി

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവും ക്രൂഡ് ഓയിലും ഡോളറും ചാഞ്ചാടിയപ്പോള്‍ ആഭ്യന്തര വിപണികളിലും അതിന്റെ വ്യതിയാനമുണ്ടായി. ക്രെഡിറ്റ് സ്വീസ് പ്രശ്‌നവും യൂറോപ്യന്‍ വിപണികളെ പിടിച്ചുലച്ചു. എന്നാല്‍ ക്രെഡിറ്റ് സ്വീസിനെ യുബിഎസ് ഏറ്റെടുക്കുമെന്ന വാര്‍ത്ത പുറത്തു വന്നതോടെ വിപണികളില്‍ മാറ്റമുണ്ടായി. ഇതോടെ അന്താരാഷ്ട്ര വിപണികളില്‍ സ്വര്‍ണവും താണു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it