കേരളത്തില്‍ സ്വര്‍ണവില ഇടിവ് തുടരുന്നു

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ (Today's Gold Rate) ഇടിവ്. ഇന്നലെയും ഇന്നുമായി ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇക്കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. 720 രൂപയാണ് വര്‍ധിച്ചത്. ഇന്നും ഇന്നലെയുമായി 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,600 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നും 10 രൂപ കുറഞ്ഞു. ഇന്നലെയും ഇന്നുമായി ഗ്രാമിന് 20 രൂപയുടെ ഇടിവാണ് ഉണ്ടായത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും രണ്ട് ദിവസം കൊണ്ട് 20 രൂപയോളം ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3895 രൂപയാണ്.
അതേസമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 2 രൂപ ഉയര്‍ന്ന് ഇന്നത്തെ വിപണി വില 66 രൂപയായി. എന്നാല്‍ ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയായി തുടരുന്നു.

ആഗോള വിപണിയില്‍ സ്വര്‍ണം ഇന്നലെ ചെറിയ മേഖലയില്‍ ചാഞ്ചാടി. 1667-1682 ഡോളറില്‍ കയറിയിറങ്ങി. ഇന്നു രാവിലെ 1673-1675 ഡോളറിലാണു വ്യാപാരം. ഡോളര്‍ സൂചിക താഴ്ന്നതു സ്വര്‍ണത്തെ സഹായിച്ചു.


നവംബറിലെ സ്വര്‍ണവില ഇതുവരെ

നവംബര്‍ 01 - 37280 രൂപ
നവംബര്‍ 02 - 37480 രൂപ
നവംബര്‍ 03 - 37360 രൂപ
നവംബര്‍ 04 - 36880 രൂപ
നവംബര്‍ 05 - 37600 രൂപ
നവംബര്‍ 06 - 37600 രൂപ
നവംബര്‍ 07 - 37520 രൂപ


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it