സ്വര്‍ണത്തിന് വീണ്ടും താഴ്ച: ഇടിഞ്ഞത് കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില(Today's Gold Rate) കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞപ്പോള്‍ 680 രൂപയുടെ കുറവോടെ പവന് 37,120 രൂപയായി. ഇന്ന് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു.

ഇന്നലെ 50 രൂപയാണ് ഒരു ഗ്രാമില്‍ കുറവ് വന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് വില 4640 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു, 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3830 രൂപയാണ്. വെള്ളി വിലയില്‍ മാറ്റമില്ല.
സെപ്റ്റംബര്‍ തുടങ്ങിയത് സ്വര്‍ണവിപണിയില്‍ വിലക്കുറവുമായാണ്. ഓണവും കല്യാണ സീസണും ചേര്‍ന്ന് കേരളത്തിലെ ജൂവല്‍റികളിലേക്ക് റീറ്റെയ്ല്‍ ഉപഭോക്താക്കളുടെ ഒഴുക്കാണ്. കേരളത്തില്‍ ഇക്കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ ആഭരണവില്‍പ്പനയില്‍ ഇത്തവണയാണ് ഏറ്റവുമധികമെത്തിയതെന്നാണ് അനൗദ്യോഗിക കണക്കുകള്‍. എന്നിരുന്നാല്‍ ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷനും മികച്ച സ്വര്‍ണവില്‍പ്പന ശരിവയ്ക്കുന്നു.
ദേശീയ വിപണിയില്‍ ഇന്ന് സ്വര്‍ണത്തിനല്‍പ്പം തിളക്കം കൂടി. എംസിഎക്സ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 0.08 ശതമാനം അല്ലെങ്കില്‍ 39 രൂപ ഉയര്‍ന്ന് 10 ഗ്രാമിന് 50,109 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സില്‍വര്‍ ഫ്യൂച്ചറുകള്‍ 0.21 ശതമാനം അഥവാ 113 രൂപ ഉയര്‍ന്ന് കിലോയ്ക്ക് 52,715 രൂപയായി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it