സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില

അത്യുന്നതങ്ങളില്‍ സ്വര്‍ണവില. എക്കാലത്തെയും റെക്കോര്‍ഡുകള്‍ തിരുത്തിയാണ് സ്വര്‍ണവില ഇന്ന് 42,160 രൂപയെത്തുന്നത്. ഇന്നലെ 41,880 രൂപയായിരുന്നു കേരളത്തില്‍ ഒരു പവന്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില എത്തി നില്‍ക്കുന്നത്. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 2020 ല്‍ 42000 ആയിരുന്നു വില.

സ്വര്‍ണവില ഇന്ന് ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5270 രൂപയെത്തിയപ്പോള്‍ പവന് 280 രൂപ വര്‍ധിച്ചാണ് റെക്കോര്‍ഡ് നിരക്കായ 42160 രൂപയിലെത്തിയത്. അന്താരാഷ്ട്ര സ്വര്‍ണ വില 1934 ഡോളറാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 35 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 5270 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 30 രൂപ ഉയര്‍ന്ന് വില 4360 രൂപയായി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല.
കേരള വിപണിയില്‍ സ്വര്‍ണം വര്‍ഷങ്ങളായി കുതിപ്പു തുടരുന്നത്. 1973 ല്‍ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് വില 220 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 27.50 രൂപയായിരുന്നു. 2023 ലെത്തുമ്പോള്‍ 200 മടങ്ങ് വര്‍ധനവ് സ്വര്‍ണത്തില്‍ കാണാം. സ്വര്‍ണം ആഭരണമായി വാങ്ങി സൂക്ഷിക്കുന്നതിനൊപ്പം തന്നെ നിക്ഷേപ ആവശ്യങ്ങള്‍ക്കായി ഉപഭോഗം നടത്തുന്നതിലും വലിയ വര്‍ധനവുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it