നവരാത്രി ദിനങ്ങളില്‍ സ്വര്‍ണത്തിന് കയറ്റം, രണ്ട് ദിവസത്തില്‍ ഉയര്‍ന്നത് 720 രൂപ

കേരളത്തില്‍ സ്വര്‍ണവില കയറ്റത്തിലാണ്. നവരാത്രി ദിനങ്ങളില്‍ മാത്രം 1000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായിട്ടുള്ളത്. രണ്ട് ദിവസം കൊണ്ട് മാത്രം 4720 രൂപയുടെ വര്‍ധനവാണ് കേരളത്തിലെ സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 320 രൂപയും ഇന്നലെ 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് വീണ്ടും 38000 രൂപയ്ക്ക് മേലെയായി.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപയ്ക്കാണ് വ്യാപാരം തുടരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 40 രൂപ വര്‍ധിച്ച് 4775 രൂപയയി. ഇന്നലെ ഒരു ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇന്നലെ ഒരു ഗ്രാമിന് 4735 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന് 37,880 രൂപയുമായിരുന്നു വില.
തിങ്കളാഴ്ചയും സ്വര്‍ണ്ണവില വര്‍ധിച്ചിരുന്നു. ഒരു പവന് 280 രൂപയും, ഒരു ഗ്രാമിന് 35 രൂപയുമാണ് വര്‍ധിച്ചത്. തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണ്ണത്തിന് 37,480 രൂപയും, ഒരു ഗ്രാമിന് 4685 രൂപയുമായിരുന്നു നിരക്ക്. നവരാത്രിദിനങ്ങളായ ഇക്കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ഒരു ഗ്രാമിന് 125 രൂപയും ഒരു പവന് 1000 രൂപയും വര്‍ധിച്ചു.
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് ഒക്‌റ്റോബര്‍ 1, 2 തീയതികളിലായിരുന്നു. ഒരു പവന് 37,200 രൂപയും, ഒരു ഗ്രാമിന് 4650 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയോട് അടുത്ത് വരും ഇത്. ഒരു പവന് 37,520 രൂപയും ഗ്രാമിന് 4690 രൂപ എന്ന നിരക്കുമായിരുന്നു സെപ്റ്റംബറിലെ ഉയര്‍ന്ന നിരക്ക്. സെപ്റ്റംബര്‍ 6 ന് രേഖപ്പെടുത്തിയ വിലയാണ് ഇത്.
സെപ്റ്റംബറില്‍ സ്വര്‍ണം ഏറെ ഉയര്‍ച്ചതാഴ്ചകളിലെത്തിയെങ്കിലും സെപ്റ്റംബര്‍ 16, 21, 27 ,28 ദിവസങ്ങളില്‍ 37000 രൂപയില്‍ നിന്നും താഴേക്ക് പോയിരുന്നു. ഈ ദിവസങ്ങളില്‍ എല്ലാം പവന് 36,640 രൂപയും, ഗ്രാമിന് 4580 രൂപ എന്ന നിരക്കിലായിരുന്നു വില്‍പ്പന നടന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it