രണ്ടാം ദിവസവുംകേരളത്തിലെ സ്വര്‍ണവിലയില്‍ മാറ്റമില്ല, ആഗോള വിപണിയില്‍ എന്താണ് സംഭവിക്കുന്നത്?

കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ചയാണ് സ്വര്‍ണവില ഇടിഞ്ഞിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയുടെ ഇടിവ് ആണ് ഉണ്ടായത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില (Today's Gold Rate) 36800 രൂപയാണ്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4600 രൂപയാണ്. ശനിയാഴ്ച 50 രൂപ കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ശനിയാഴ്ച ഇടിഞ്ഞു. 45 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3795 രൂപയാണ്. വെള്ളിവിലയും മാറ്റമില്ലാതെ തുടരുന്നു.
ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 62 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി നിരക്ക് 90 രൂപയാണ്. എംസിഎക്‌സില്‍ ഗോള്‍ഡ് ഒക്ടോബര്‍ ഫ്യൂച്ചറുകള്‍ രാവിലെ 10:30 ന് 0.17 ശതമാനം കുറഞ്ഞ് 10 ഗ്രാമിന് 49,315 രൂപയായി.
ഡോളറിന്റെ വില 0.6 ശതമാനം ഉയര്‍ന്നതു മൂലമാണ് ആഗോള ഇടിവ് ഇവിടെ വരാതിരിക്കുന്നത്. ആഗോള വിപണിയില്‍
ബുധനാഴ്ചയും വ്യാഴാഴ്ചയും 1670 ഡോളറിനു മുകളില്‍ ക്ലോസ് ചെയ്ത സ്വര്‍ണം 1645-ലേക്കു വീണു. ഇന്നു രാവിലെ വീണ്ടും ഇടിഞ്ഞ് 1627-ല്‍ എത്തി. പിന്നീട് അല്‍പം കയറി 1640- 1642 ഡോളറിലാണു വ്യാപാരം.
ഡോളര്‍ പിടി നല്‍കാതെ ഉയര്‍ന്നു പോകുന്നതാണു കാരണം. സ്വര്‍ണം 1600 ഡോളറിനു താഴെ എത്തുമെന്നാണു നിഗമനം. 1540 ഡോളര്‍ എത്തുമ്പോഴേ വാങ്ങലുകാര്‍ വിപണിയില്‍ സജീവമാകൂ എന്നു പലരും കരുതുന്നു.
വ്യാവസായിക ലോഹങ്ങള്‍ വലിയ തകര്‍ച്ചയിലേക്കു നീങ്ങുന്നതാണു വാരാന്ത്യത്തില്‍ കണ്ടത്. ചെമ്പ് 4.5 ശതമാനം താണ് 7445 ഡോളറിലും അലൂമിനിയം 2.3 ശതമാനം താണ് 2165 ഡോളറിലും എത്തി. നിക്കല്‍ 6.93 ശതമാനവും ടിന്‍ 6.3 ശതമാനവും സിങ്ക് 3.11 ശതമാനവും ലെഡ് 2.46 ശതമാനവും താഴോട്ടു പോയി. ലോഹങ്ങള്‍ക്ക് ഈയാഴ്ചയും ഇടിവാണു പ്രതീക്ഷിക്കുന്നത്.
രൂപ ഇന്നു റിക്കാര്‍ഡ് താഴ്ചയിലായി. ഡോളര്‍ 55 പൈസ നേട്ടത്തില്‍ 81.54 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഡോളര്‍ സൂചിക 114 ലേക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് രൂപയുടെ പുതിയ വീഴ്ച. റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റതിനെ തുടര്‍ന്ന് ഡോളര്‍ 81.42 വരെ താണെങ്കിലും വീണ്ടും 81.52 ലെത്തി. പിന്നീട് 81.57 രൂപയിലേക്കു നീങ്ങി.

Gold Update at 3 pm

സംസ്ഥാനത്ത് രണ്ട് ദിവസമായി തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഉച്ചയോടുകൂടി ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഉച്ചയ്ക്ക് 160 രൂപയുടെ വര്‍ദ്ധനവുണ്ടായി ഒരു പവന് വില 36960 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ ഉയര്‍ന്ന് 4620 രൂപയായി. ശനിയാഴ്ച 50 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 15 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3810 രൂപയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it