സ്വര്‍ണം ആഗോളവിപണിയില്‍ വീണു, സംസ്ഥാനത്ത് വിലക്കയറ്റം

രൂപയുടെ കനത്ത ഇടിവിനെ തുടര്‍ന്നു സ്വര്‍ണത്തിന്റെ ആഗോള വിലയിടിവിന്റെ ആനുകൂല്യം ഇന്ത്യക്കാര്‍ക്കു നഷ്ടമായി. സ്വര്‍ണവില 1660 ഡോളറിലേക്കു താണപ്പാേള്‍ കേരളത്തില്‍ വില കൂടി. സംസ്ഥാനത്ത് ഇന്ന് ഒരു പവന് 160 രൂപയും, ഒരു ഗ്രാമിന് 20 രൂപയുമാണ് ഉയര്‍ന്നത്.

ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 36,800 രൂപയും, ഒരു ഗ്രാമിന്റെ വില 4600 രൂപയുമായി. സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവന് 36,640 രൂപയും, ഒരു ഗ്രാമിന് 4580 രൂപയുമായിരുന്നു വില. ഈ മാസത്തിലെ തന്നെ ഏറ്റവും താഴ്ന്ന വിലയിലാണ് ഇന്നലെ സ്വര്‍ണം വിറ്റത്. സെപ്റ്റംബര്‍ 16 നും ഇതേ വിലയില്‍ സ്വര്‍ണം എത്തിയിരുന്നു.

സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 13 വരെ കേരളത്തിലെ സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഒരു പവന് 37,400 ഉം ഒരു ഗ്രാമിന് 4675 രൂപ എന്നതായിരുന്നു ഈ ദിവസങ്ങളിലെ നിരക്ക്. സെപ്തംബര്‍ ഒന്നാം തിയ്യതി സ്വര്‍ണ്ണം ഒരു പവന് 37,200 രൂപയും, ഒരു ഗ്രാമിന് രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സെപ്തംബര്‍ 6 ന് രേഖപ്പെടുത്തിയ തുകയാണ്. അന്ന് പവന് 37,520 രൂപയും ഗ്രാമിന് 4690 രൂപ എന്ന നിരക്കും രേഖപ്പെടുത്തിയിരുന്നു.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3795 രൂപയാണ്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 57.20 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 457.60 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 572 രൂപയും, ഒരു കിലോഗ്രാമിന് 57,200 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it