എയര്‍ ഇന്ത്യയുടെ മൊത്തം ഓഹരികളും വില്‍ക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

എയര്‍ ഇന്ത്യയുടെ മൊത്തം ഓഹരികളും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന് കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചു

Modi
Image credit: Twitter/@PMOIndia

എയര്‍ ഇന്ത്യയുടെ മൊത്തം ഓഹരികളും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന് കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചു. സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 24 ശതമാനം നിലനിര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായി 2018 ല്‍ എയര്‍ ഇന്ത്യയുടെ ാൊഹരി വില്പന ശ്രമം പരാജയപ്പെട്ടിരുന്നു.വ്യോമയാന മേഖലയില്‍ നൂറുശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും വിദേശ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനത്തിലേറെ ഓഹരികള്‍ കൈവശം വെയ്ക്കാന്‍ അനുവാദമില്ല. 

2015ല്‍ 2072 കോടി നഷ്ടമുണ്ടാക്കിയ എയര്‍ ഇന്ത്യ 2016ലും 2017ലും നേട്ടത്തിലായിരുന്നു. എന്നാല്‍ 2018ല്‍ വീണ്ടും 1658 കോടി രൂപ നഷ്ടമുണ്ടായി. 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 58,351.93 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം.നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വിറ്റ് 1.05 ട്രില്യണ്‍ (1,05000 കോടി രൂപ) സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാര്‍ച്ച് 31നകം ലക്ഷ്യം നേടാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. കോര്‍പ്പറേറ്റ് നികുതി കുറച്ചതിലൂടെയുണ്ടായ 1.45 ട്രില്യണ്‍ രൂപയുടെ വരുമാനനഷ്ടം ഇതിലൂടെ നികത്താനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here