വിപണി ഇടിവിലും മികച്ച അരങ്ങേറ്റം കുറിച്ച് ഹര്‍ഷ എഞ്ചിനീയേഴ്സ് ഇന്റര്‍നാഷണല്‍

ഓഹരി വിപണി ദുര്‍ബലമായിട്ടും പ്രീമിയത്തോടെ അരങ്ങേറ്റം കുറിച്ച് ഹര്‍ഷ എഞ്ചിനീയേഴ്സ് ഇന്റര്‍നാഷണല്‍ (Harsha Engineering). ഇഷ്യു വിലയായ 330 രൂപയേക്കാള്‍ 36 ശതമാനം പ്രീമിയത്തില്‍ 450 രൂപയിലാണ് കമ്പനിയുടെ ഓഹരികള്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. ബിഎസ്ഇയില്‍ ഓഹരി ഇഷ്യൂ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 35 ശതമാനം ഉയര്‍ന്ന് 444 രൂപയിലും അരങ്ങേറ്റം കുറിച്ചു. ലിസ്റ്റിംഗിന് പിന്നാലെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും 45 ശതമാനം ഉയര്‍ന്ന് 480 രൂപയിലെത്തി. എന്‍എസ്ഇയിലും ബിഎസ്ഇയിലുമായി ഏകദേശം 20 മില്യണ്‍ ഓഹരികളുടെ ഇടപാടുകള്‍ക്കാണ്

പ്രിസിഷന്‍ ബെയറിംഗ് കേജുകളുടെ നിര്‍മാതാക്കളായ ഹര്‍ഷ എഞ്ചിനീയേഴ്‌സ് ഇന്റര്‍നാഷണലിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 74.70 മടങ്ങ് സബ്സ്‌ക്രിപ്ഷനാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനിയുടെ ഐപിഒ (IPO) നേടിയത്. 1.69 കോടി ഓഹരികളുടെ ഐപിഒയ്ക്ക് ഏകദേശം 125.97 കോടി ബിഡ്ഡുകളാണ് ലഭിച്ചത്.
455 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 300 കോടി രൂപ വരെയുള്ള ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലും അടങ്ങുന്നതായിരുന്നു ഐപിഒ. ഓഫര്‍ ഫോര്‍ സെയ്ലിന്റെ ഭാഗമായി ഹരീഷ് രംഗ്വാല (75 കോടി വരെ), രാജേന്ദ്ര ഷാ (66.75 കോടി വരെ), പിലക് ഷാ (16.5 കോടി വരെ), ചാരുശീല രംഗ്വാല (75 കോടി രൂപ വരെ), നിര്‍മ്മല ഷാ ( 66.75 കോടി വരെ) എന്നിവരാണ് ഓഹരികള്‍ ഓഫ്‌ലോഡ് ചെയ്തത്.
ഒരു ഓഹരിക്ക് 314 രൂപ മുതല്‍ 330 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരുന്നത്. ഐപിഒയിലൂടെ ലഭിക്കുന്ന തുക 270 കോടി രൂപ വരെ കടം തിരിച്ചടവിനായാണ് വിനിയോഗിക്കുക.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it