വലിയ നേട്ടം വേണമെങ്കില്‍ വലിയ റിസ്‌കും സഹിക്കേണ്ടിവരും.

''ഇപ്പോള്‍ നിക്ഷേപിക്കൂ, ഇരട്ടി നേടൂ'' ഇത്തരം പരസ്യവാചകങ്ങള്‍ എത്രയോ പേരെ കുഴിയില്‍ വീഴ്ത്തിയിരിക്കുന്നു. ആകര്‍ഷകമായ പരസ്യവാചകങ്ങള്‍ കേട്ട് അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊടുക്കുംമുമ്പ് കാര്യങ്ങള്‍ വിശദമായി പരിശോധിച്ചിരുന്നുവെങ്കില്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കാമായിരുന്നു.

അതിന് ആദ്യമായി റിസ്‌കും റിട്ടേണും തമ്മിലുള്ള ബന്ധം അറിയുകയാണ് വേണ്ടത്.

എല്ലാ നിക്ഷേപങ്ങള്‍ക്കും അതിന്റേതായ രീതിയില്‍ റിസ്‌കുണ്ട്.

സാധാരണഗതിയില്‍ നിങ്ങള്‍ക്ക് ഒരു നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന നേട്ടവും അതിന്റെ റിസ്‌കും തമ്മില്‍ പരസ്പരബന്ധമുണ്ട്. അതായത് നേട്ടം കൂടുമ്പോള്‍ റിസ്‌കും കൂടും. ചിലപ്പോള്‍ നിങ്ങള്‍ നിക്ഷേപത്തിന്റെ നല്ലൊരു ഭാഗവും നഷ്ടപ്പെട്ടേക്കാം.

അപ്പോള്‍ നേട്ടം കുറവാണെങ്കില്‍ റിസ്‌കും കുറവായിരിക്കുമല്ലോ.

ഏത് മേഖലകളില്‍ നിങ്ങള്‍ നിക്ഷേപം നടത്തിയാലും റിസ്‌കും നേട്ടവും തമ്മിലുള്ള ഈ ബന്ധം മനസിലാക്കിയിരിക്കണം. വലിയ വാദ്ഗാനങ്ങളുമായി എത്തുന്ന ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍മാര്‍ നിങ്ങളോട് ഈ റിസ്‌കിന്റെ കാര്യം പറഞ്ഞേക്കില്ല.

നിങ്ങളുടെ പണം ബുദ്ധിപൂര്‍വ്വം നിക്ഷേപിക്കൂ!

$ വലിയ നേട്ടം പെട്ടെന്ന് തരുമെന്ന് പറയുന്ന സ്‌കീമുകളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുക. അതിലെ വലിയ റിസ്‌ക് തിരിച്ചറിയുക. റിസ്‌ക് മനസിലാക്കാതെ വലിയ റിട്ടേണ്ട തരുന്ന ഫിനാന്‍ഷ്യല്‍ ഉല്‍പ്പന്നങ്ങളുടെ പിന്നാലെ പോകാതിരിക്കുക.

$ നിങ്ങള്‍ക്ക് പ്രസ്തുത സ്‌കീം തരുന്ന കമ്പനിയുടെ പശ്ചാത്തലവും പ്രകടനവും പരിശോധിക്കുക. തട്ടിപ്പില്‍ ചെന്നുചാടാതിരിക്കുക.

$ ഏതൊരു നിക്ഷേപവും നടത്തുന്നതിന് മുമ്പ് സ്വന്തമായി പഠിക്കുക, വിലയിരുത്തുക.

$ ടേംസ് & കണ്ടീഷന്‍സ് അഥവാ നിബന്ധനകള്‍ ശ്രദ്ധയോടെ വായിച്ചുമനസിലാക്കുക.

(ആളുകളില്‍ സാമ്പത്തികസാക്ഷരത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍ബിഐ പുറത്തിറക്കിയ ഫിനാന്‍ഷ്യല്‍ അവയര്‍നസ് മെസേജസ് (FAME) എന്ന പുസ്തകത്തില്‍ നിന്ന് തയാറാക്കിയത്)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it