ഐപിഒയ്‌ക്കൊരുങ്ങി ഡാറ്റാ പാറ്റേണ്‍സ്, സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 100 മില്യണ്‍ ഡോളര്‍

പ്രതിരോധ, ബഹിരാകാശ മേഖലയ്ക്ക് ഇലക്ട്രോണിക് സംവിധാനങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയായ ഡാറ്റാ പാറ്റേണ്‍സ് പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. ഐപിഒയിലൂടെ കുറഞ്ഞത് 100 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് ഫയല്‍ ചെയ്യുന്നതിന് ചെന്നൈ ആസ്ഥാനമായുള്ള കമ്പനി തയ്യാറെടുക്കുന്നതായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഈ വര്‍ഷംതന്നെ മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്‌തേക്കും,

അതേസമയം, ഓഹരി വിപണിയിലേക്കുള്ള കടന്നുവരവോടെ കമ്പനിയുടെ മൊത്തം മൂല്യം 25 ബില്യണാക്കി ഉയര്‍ത്താനാനാണ് കമ്പനിയുടെ ലക്ഷ്യം. കൂടാതെ, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവയുമായി ചേര്‍ന്ന് ലിസ്റ്റിംഗ് നടപടിക്രമങ്ങള്‍ക്കായി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ഇന്ത്യയിലെ ഐപിഒകളില്‍ ടെക്‌നോളജി കമ്പനികളുടെ പങ്കാളിത്തം കൂടുതലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ടെക്‌നോളജി കമ്പനികള്‍ ഐപിഒയിലൂടെ സമാഹരിച്ച തുകയേക്കാള്‍ കൂടുതലാണിത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it