ബാങ്ക് ഓഹരികളില്‍ വളര്‍ച്ച, റിലയന്‍സില്‍ തളര്‍ച്ച; പി എം ഐ കണക്കുകള്‍ അവിശ്വസനീയം!

റിലയന്‍സിന്റെ റിസല്‍ട്ട് മോശമായതിനെ തുടര്‍ന്ന് ആ ഓഹരിയിലെ വില്‍പ്പന സമ്മര്‍ദം ഓഹരി സൂചികകളെ താഴോട്ടു വലിച്ചു. തുടക്കത്തില്‍ ഉയര്‍ന്ന വിപണി പിന്നീടു മുക്കാല്‍ ശതമാനം താണു. അതിനു ശേഷം കുറേ നഷ്ടം നികത്തി.

റിലയന്‍സ് ഓഹരി അഞ്ച് ശതമാനത്തോളം താഴോട്ടു പോയി. ഐ ടി, പെട്രോളിയം ഓഹരികളും താണു. ബാങ്കുകള്‍ പ്രതീക്ഷയിലും മികച്ച റിസല്‍ട്ട് പുറത്തുവിട്ടതോടെ ബാങ്ക് നിഫ്റ്റി 500 ലേറെ പോയിന്റ് കയറി.

ഒക്ടോബറിലെ മനുഫാക്ചറിംഗ് പി എം ഐ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച സ്‌കോര്‍ (58.2) രേഖപ്പെടുത്തി എന്ന റിപ്പോര്‍ട്ട് വിപണിയെ സന്തോഷിപ്പിക്കേണ്ടതാണ്. ഒരു പരിധി വരെ അവിശ്വസനീയമാണ് ഈ ഉയര്‍ന്ന സ്‌കോര്‍ . അത്ര ഉല്‍പാദന വളര്‍ച്ചയുടെ സൂചനകള്‍ മറ്റു തരത്തില്‍ ലഭിച്ചിട്ടില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it