കേരളത്തില്‍ സാന്നിധ്യമുള്ള ഈ കമ്പനിയുടെ ഐപിഒ നവംബര്‍ 11ന്

ഐനോക്‌സ് വിന്‍ഡിന്റെ ഉപസ്ഥാപനമായ ഐനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് (Inox Green Energy) ഓഹരി വില്‍പ്പനയ്ക്ക് എത്തുന്നു. നവംബര്‍ 11 മുതലാണ് ഇനോക്‌സിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (IPO). നവംബര്‍ 15ന് ഐപിഒ അവസാനിക്കും. 61-65 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ്. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 230 ഓഹരികള്‍ക്കായി അപേക്ഷിക്കാവുന്നതാണ്.

ഓഹരി വില്‍പ്പനയിലൂടെ 740 കോടി രൂപയാണ് ഓഹരി വില്‍പ്പനയിലൂടെ ഐനോക്‌സ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. പുതിയ ഓഹരികളിലൂടെയും ഓഫര്‍ ഫോര്‍ സെയിലിലൂടെയും 370 കോടി രൂപ വീതമാണ് സമാഹരിക്കുന്നത്. കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും വായ്പ തിരിച്ചടവിനും ആയിരിക്കും പുതിയ ഓഹരികള്‍ വിറ്റുകിട്ടുന്ന തുക ഉപയോഗിക്കുക.

നവംബര്‍ 23ന് ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്‌തേക്കും. കാറ്റാടി ഫാമുകളുടെ നടത്തിപ്പ്, മെയിന്റനന്‍സ്, ഉള്‍പ്പടെയുള്ള സേവനങ്ങളാണ് ഐനോക്‌സ് ഗ്രീന്‍ എനര്‍ജി നല്‍കുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. 2022 ജൂണിലെ കണക്കുകള്‍ പ്രകാരം 2,792 മെഗാവാട്ടിന്റെ കാറ്റാടികളാണ് ഐനോക്‌സിന് കീഴിലുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it