ഷെയര്‍വെല്‍ത്ത് മാനേജിംഗ് ഡയറക്റ്റര്‍ രാംകി നിര്‍ദേശിക്കുന്ന ഓഹരികള്‍

RITES (Rail India Technical & Economic Service)

CMP Rs.282

സംസ്ഥാന ഉടമസ്ഥതയിലുള്ള മിനിരത്‌ന കമ്പനിയാണ് RITES. 43 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനി ഏഷ്യ, ആഫ്രിക്ക, ലാറ്റിനേമരിക്ക, സൗത്ത് അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നീ മേഖലകളിലായി 55 ലധികം രാജ്യങ്ങളില്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. റെയ്ല്‍വേ സെക്ടറിലെ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ റൈറ്റ്‌സിന് കാര്യമായ സാന്നിധ്യമുണ്ട്. അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്, റോഡ്‌സ് & ഹൈവേ, തുറമുഖം, ജലഗതാഗതം, എയര്‍പോര്‍ട്ട്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ബില്‍ഡിംഗ്‌സ്, റോപ് വേ, പവര്‍ പ്രൊക്യുര്‍മെന്റ്, പാരമ്പര്യേതര ഊര്‍ജം എന്നിവയിലെല്ലാം കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നുണ്ട്. 2018 ലെ കണക്കനുസരിച്ച് കമ്പനിയ്ക്ക് ലഭിച്ചിരിക്കുന്നത് 4,818.68 കോടി രൂപയുടെ ഓര്‍ഡറുകളാണ്. ഒരു കോടി രൂപ വീതം വരുന്ന 353 ഓണ്‍ഗോയിംഗ് പദ്ധതികള്‍ ഉള്‍പ്പെടെയാണിത്.

RBL BANK LTD

CMP Rs.568

രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ മേഖലാ ബാങ്കാണ് ആര്‍ബിഎല്‍ ബാങ്ക്, വന്‍കിട കോര്‍പ്പറേറ്റുകള്‍, എസ്എംഇ, അഗ്രികള്‍ച്ചറല്‍ കസ്റ്റമേഴ്‌സ്, റീറ്റെയ്ല്‍ കസ്റ്റമേഴ്‌സ് എന്നിവര്‍ക്കുള്ള സമഗ്ര ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ നല്‍കി വരുന്നു. 2019 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ കമ്പനിയുടെ നികുതിക്കു ശേഷമുള്ള ലാഭം 190.04 കോടി രൂപ. ഫിനാന്‍സ് വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്പനി അടുത്തിടെ മൈക്രോ ഫിനാന്‍സ് കമ്പനിയായ സ്വാധാര്‍ ഫിന്‍സെര്‍വ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തിരുന്നു.

MEP INFRASTRUCTURE DEVELOPERS LTD

CMP Rs.61

മുംബൈ ആസ്ഥാനമായി 2002 ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനിയാണ് എംഇപി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പേഴ്‌സ്. അടിസ്ഥാന സൗകര്യ വികസനത്തിലും ടോള്‍ മാനേജ്‌മെന്റിലും ശ്രദ്ധയൂന്നി വരുന്ന കമ്പനിക്ക് 12 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്, കമ്പനിയുടെ സബ്‌സിഡിയറി വഴി 107 ഓളം പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്, 219 ടോള്‍ പ്ലാസകളും 1359 ലെയ്‌നുകളും ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ വളര്‍ച്ചയില്‍ കാര്യമായ സംഭാവന നല്‍കാന്‍ എംഇപിക്ക് സാധിക്കുന്നുണ്ട്. OMT (ഓപ്പറേറ്റ്, മെയ്‌ന്റൈന്‍, ട്രാന്‍സ്ഫര്‍) ടോള്‍ കളക്ഷന്‍ വിഭാഗത്തിലും മുന്‍നിരയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ് എംഇപി ഇന്‍ഫ്രാസ്ട്രക്ചര്‍.

WESTLIFE DEVELOPMENT LTD

CMP Rs.389

ക്വിക്ക് സര്‍വീസ് റെസ്റ്റൊറന്റ് മേഖലയില്‍ വേഗത്തില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന കമ്പനിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റ്‌ലൈഫ് ഡെവലപ്‌മെന്റ്. ആവശ്യമുയരുന്നതും ഉല്‍പ്പന്ന നവീകരണവും, കരുത്തുറ്റ വളര്‍ച്ചയുമെല്ലാം കമ്പനിയുടെ വരുമാനത്തിലും പ്രതിഫലിക്കുന്നുണ്ട്. 2018 സാമ്പത്തിക വര്‍ഷ അവസാനത്തോടെ പുതിയ 25 സ്റ്റോറുകള്‍ കൂടി തുറക്കാനാണ് പദ്ധതി. ഇതോടെ മൊത്തം സ്റ്റോറുകളുടെ എണ്ണം 277 ആയി ഉയരും.

VARROC ENGINEERING LTD

CMP Rs.983

ആഗോളതലത്തിലുള്ള ഓട്ടോമോട്ടീവ് കംപോണന്റ് നിര്‍മാതാക്കളാണ് വറോക് എന്‍ജിനീയറിംഗ്. കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ഓഫ് ഹൈവേ വാഹനങ്ങള്‍ എന്നിവയ്ക്കുള്ള എക്സ്റ്റീരിയര്‍ ലൈറ്റിംഗ്, പ്ലാസ്റ്റിക്, പോളിമര്‍ വസ്തുക്കള്‍, ഇലക്ട്രിക്കല്‍ കംപോണന്റ്‌സ് എന്നിവ നിര്‍മിക്കുന്ന കമ്പനിയാണിത്. ബജാജ്, ഹോണ്ട, റോയല്‍ എന്‍ഫീല്‍ഡ്, ഇന്ത്യ യമഹ, സുസുക്കി തുടങ്ങിയ കമ്പനികളുമായി കമ്പനിക്ക് ദീര്‍ഘകാലത്തെ ബിസിനസ് ബന്ധങ്ങളുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it