ഓഹരി വിപണി നേട്ടത്തില്‍

നാല് ദിവസത്തെ കനത്ത ഇടിവിനു ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ പുരോഗതി. സെന്‍സെക്‌സ് 1247.20 പോയിന്റ് ഉയര്‍ന്ന് 29,535.43 ലെത്തി. നിഫ്റ്റി 369.30 പോയിന്റ് നേട്ടത്തോടെ 8,632.75 ലുമെത്തി.

ഫെഡറല്‍ റിസര്‍വ് ഇടപെടലിനെ തുടര്‍ന്ന് ഏഷ്യന്‍, യുഎസ് വിപണികളില്‍ പ്രകടമായ നേരിയ നേട്ടം ഇന്ത്യയിലും ചലനത്തിനു കാരണമായി. രാജ്യത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്ന വിലയിരുത്തല്‍ വിപണിയില്‍ പ്രതിഫലിച്ചതായാണ് കരടികള്‍ കൂടുതലായി വിപണിയിലെത്തിയതിലൂടെയുള്ള സൂചന. വിപണിയുടെ ഇന്നത്തെ തിരിച്ചുവരവിലൂടെ നിക്ഷേപകരുടെ സ്വത്ത് 5.69 ലക്ഷം കോടി രൂപ ഉയര്‍ന്നതായാണ് കണക്ക്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it