ഐപിഒ ചട്ടങ്ങളിൽ ഭേദഗതി: പുതിയ വ്യവസ്ഥകൾ എന്തെല്ലാം?

രാജ്യത്തെ മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)

കമ്പനികളുടെ പ്രാഥമിക ഓഹരിവിൽപന (ഐപിഒ), ഏറ്റെടുക്കൽ, ഓഹരി തിരികെവാങ്ങൽ തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകൾ ഭേദഗതി ചെയ്തു.

പ്രധാന മാറ്റങ്ങൾ

  • ഇനി മുതൽ ഐപിഒകളുടെ പ്രൈസ് ബാൻഡ്, ഓഫർ തുടങ്ങുന്നതിന് രണ്ടു ദിവസം മുൻപു പ്രഖ്യാപിക്കാൻ കമ്പനികൾക്ക് സാധിക്കും. നിലവിൽ അഞ്ച് ദിവസം മുൻപേ പ്രഖ്യാപിക്കണമെന്നാണ് വ്യവസ്ഥ

  • പബ്ലിക് ഇഷ്യുവിനും റൈറ്റ്സ് ഇഷ്യുവിനും കമ്പനികളുടെ മൂന്ന് വർഷത്തെ ധനസ്ഥിതി വെളിപ്പെടുത്തിയാൽ മതി. നിലവിൽ അഞ്ചു വർഷത്തെ ധനസ്ഥിതിയാണ് വെളിപ്പെടുത്തേണ്ടത്.

  • ചെറുകിട–ഇടത്തരം വ്യവസായങ്ങളുടെ (എസ്എംഇ) ഐപിഒയിൽ ആങ്കർ നിക്ഷേപകർക്കുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി രണ്ടു കോടി രൂപയാക്കി.

  • സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ക്ലിയറിങ് കമ്പനികൾ, ഡെപ്പോസിറ്ററികൾ എന്നിവയുടെ മാനേജിങ് ഡയറക്ടർമാരുടെ അധികാരകാലാവധി അഞ്ച് വർഷം വീതം രണ്ട് തവണയോ അല്ലെങ്കിൽ 65 വയസ്സ് വരെയോ (ഏതാണോ ആദ്യം) ആയി നിശ്ചയിച്ചു.

  • ഓഹരിയുടമസ്ഥതാ നയം ഏകീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റോക് എക്സ്ചേഞ്ചുകൾ, ക്ലിയറിങ് കമ്പനികൾ, ഡിപ്പോസിറ്ററികൾ എന്നിവയിൽ ഇന്ത്യൻ അഥവാ വിദേശ സ്ഥാപനങ്ങൾക്ക് 15 ശതമാനം ഓഹരി വരെ വാങ്ങാം. ധനസ്ഥാപനങ്ങൾക്കും ഇവയുടെ 15 ശതമാനം ഓഹരി കൈവശം വയ്ക്കാം.

  • സബ് ബ്രോക്കർ എന്ന കാറ്റഗറി നിർത്തലാക്കി. ആ വിഭാഗക്കാർ 'അംഗീകൃത വ്യക്തികൾ' എന്നോ ട്രേഡിങ് മെംബർമാർ എന്നോ ഉള്ള വിഭാഗങ്ങളിലേയ്‌ക്ക് മാറണം.

  • കമ്പനികൾ ഓഹരി തിരികെ വാങ്ങുന്ന രീതിയ്ക്കും ചില മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി തിരികെ വാങ്ങാൻ ഉദ്ദേശിക്കുന്ന സെക്യൂരിറ്റികളിൽ കുറഞ്ഞത് 15 ശതമാനമെങ്കിലും ചെറു ഓഹരിയുടമകൾക്കായി മാറ്റി വയ്ക്കണം. പെയ്ഡ്-അപ്പ് ക്യാപിറ്റലിന്റെ 25 ശതമാനമാണ് കൂടിയ പരിധി.

  • പുതിയ ചട്ടമനുസരിച്ച് ഓഹരിയുടമകളുടെ തീർപ്പ് കൂടാതെ 10 ശതമാനം ഓഹരികൾ തിരികെ വാങ്ങാൻ കമ്പനിക്ക് അനുവാദമുണ്ട്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it