മണിക്കൂറുകള്‍ക്കകം ലക്ഷ്യം നേടി ഐ.ആര്‍.സി.ടി.സിയുടെ ഐപിഒ

ഐ.ആര്‍.സി.ടി.സിയുടെ പ്രാരംഭ പബ്ലിക് ഓഫര്‍ വന്‍ വിജയം.

-Ad-

ഐ.ആര്‍.സി.ടി.സിയുടെ പ്രാരംഭ പബ്ലിക് ഓഫര്‍ വന്‍ വിജയം. രണ്ടു ദിവസത്തിനകം തന്നെ ഐപിഒ പൂര്‍ണ്ണമായും സബ്സ്‌ക്രൈബ് ചെയ്തു.

ഐ.പി.ഒ യിലെ 2,01,98,680 ഓഹരികള്‍ക്കും ഇന്നു രാവിലെ 10.15 ഓടെ ബിഡ് ലഭിച്ചു. റീട്ടെയില്‍ ക്വോട്ടയില്‍ ഏകദേശം 3 മടങ്ങ് സബ്സ്‌ക്രിപ്ഷനുണ്ടായി. കമ്പനി ജീവനക്കാരുടെ ക്വോട്ടയും പൂര്‍ണമായി സബ്സ്‌ക്രൈബ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വില്‍ക്കല്‍ പ്രക്രിയയുടെ ഭാഗമായുള്ള ഐപിഒയില്‍ ഒരു ഓഹരിക്ക് 315-320 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്.

ഇന്റര്‍നെറ്റ് ടിക്കറ്റിംഗ്, കാറ്ററിംഗ്, ‘റെയില്‍ നീര്‍’കുടിവെള്ളം, യാത്ര, ടൂറിസം എന്നീ വിഭാഗങ്ങളിലാണ് ഐആര്‍സിടിസി ബിസിനസ് ചെയ്യുന്നത്.ജൂണ്‍ 30 ന് അവസാനിച്ച മൂന്ന് മാസങ്ങളില്‍ വെബ്സൈറ്റ് വഴി പ്രതിമാസം 15 – 18 ദശലക്ഷം വരെ ഇടപാടുകള്‍ നടത്തി

-Ad-

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here