ഐ.ആര്‍.സി.ടി.സി ഐ.പി.ഒ തുടങ്ങി

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) ഓഹരി വിപണിയിലേക്ക് കടന്നു.

train

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) ഓഹരി വിപണിയിലേക്ക് കടന്നു.സര്‍ക്കാരിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായുള്ള പ്രഥമ ഓഹരി വില്‍പന ഇന്നു തുടങ്ങി. 315-320 രൂപ പ്രൈസ് ബാന്‍ഡ്.ഒക്ടോബര്‍ മൂന്നു വരെയാണ് ഐ പി ഒ.

ഐആര്‍സിടിസിയുടെ ഐപിഒ വഴി 645 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2,01,60,000 ഓഹരികളാണ് വിറ്റഴിക്കുക.  2019 സാമ്പത്തിക വര്‍ഷത്തില്‍ ഐആര്‍സിടിസിയുടെ വില്‍പന 1,899 കോടിയായി ഉയര്‍ന്നു, ലാഭം 23.5 ശതമാനം വര്‍ധിച്ച് 272.5 കോടി രൂപയായെന്ന് ഓഗസ്റ്റില്‍ സെബിക്ക് ഐആര്‍സിടിസി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

ട്രെയിനുകളില്‍ കാറ്ററിങ് സേവനങ്ങള്‍ നല്‍കാനും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പാക്കേജുചെയ്ത കുടിവെള്ളം നല്‍കാനും ഇന്ത്യന്‍ റെയില്‍വേ ഐആര്‍സിടിസിക്ക് അധികാരം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here