ഐ.ആര്‍.സി.ടി.സി ഓഹരി ഇന്നു മുതല്‍ വിപണിയില്‍

വന്‍ വിജയമായി മാറിയ ഐപിഒയുടെ ആവേശം ഉയര്‍ന്നു നില്‍ക്കവേ പ്രമുഖ പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും. മുംബൈ ഓഹരി വിപണിയിലും ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഒരേസമയമായിരിക്കും ലിസ്റ്റ് ചെയ്യുന്നത്.

ഐപിഒയ്ക്ക് 112 ഇരട്ടി അപേക്ഷകരുണ്ടായിരുന്നു. തീവണ്ടികളില്‍ ഭക്ഷണം വിതരണം ചെയ്യാനും സ്റ്റേഷനുകളിലും തീവണ്ടികളിലും കുപ്പിവെള്ളം വില്‍ക്കാനും അനുമതിയുളള ഏക ഏജന്‍സിയാണ് ഐആര്‍സിടിസി. പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) യിലൂടെ മൊത്തം 650 കോടി രൂപ നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. 10 രൂപ മുഖവില നിശ്ചയിച്ചിരുന്ന ഓഹരി ഒന്നിന് സൂചിത വിലയായത് 315- 320 രൂപ. ഓഹരികള്‍ അലോട്ട് ചെയ്തത് 320 രൂപയ്ക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it