കെയ്ന്‍സ് ടെക്‌നോളജി ഐപിഒ നവംബര്‍ 10 മുതല്‍

മുന്‍നിര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സര്‍വീസസ് കമ്പനിയായ കെയ്ന്‍സ് ടെക്‌നോളജി (Kaynes Technology) പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (IPO) ഒരുങ്ങുന്നു. നവംബര്‍ 10 മുതല്‍ 14 വരെയാണ് ഐപിഒ. 559-587 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ്. 530 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 55,84,664 ഓഹരികളുമാണ് ഐപിഒയ്ക്ക് എത്തുന്നത്.

പ്രമോട്ടറായ രമേഷ് കുഞ്ഞിക്കണ്ണന്‍ 20,84,664 ഓഹരികളും ഫ്രെനി ഫിറോസ് ഇറാനി 35,00,000 ഓഹരികളും വില്‍ക്കും. പ്രീ-ഐപിഒ പ്ലേസ്‌മെന്റിലൂടെ 55.85 രൂപ നിരക്കില്‍ കമ്പനിയുടെ 23,38,760 ഓഹരികള്‍ Acacia Banyan Partners, Volrado Venture Partners എന്നിവര്‍ ഏറ്റെടുത്തു. പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക വായ്പ തിരിച്ചടവ്, നിക്ഷേപം, പ്രവര്‍ത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങള്‍ക്കാവും ഉപയോഗിക്കുക.

ഇലക്ട്രോണിക്‌സ് സിസ്റ്റം ആന്റ് ഡിസൈന്‍ മാനുഫാക്ചറിംഗ് സര്‍വീസസ് രംഗത്ത് മൂന്നുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ കെയ്ന്‍സ് ടെക്‌നോളജി. മൈസൂര്‍ ആസ്ഥാനമായ കമ്പനിക്ക് ഹരിയാന, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും നിര്‍മാണ യൂണീറ്റുകളുണ്ട്.

2021-22 സാമ്പത്തിക വര്‍ഷം 41.68 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 706.25 കോടി രൂപയുടെ വരുമാനവും ഇക്കാലയളവില്‍ നേടി. നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 199.27 കോടിയുടെ വരുമാനവും 1046 കോടിയുടെ അറ്റാദായവും ആണ് കെയ്ന്‍സ് ടെക്‌നോളജി രേഖപ്പെടുത്തിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it