ബുള്‍ മുന്നേറ്റം തുടരുന്നു; സെന്‍സെക്‌സ് 506 പോയ്ന്റ് നേട്ടത്തില്‍, നിഫ്റ്റി 13100 ന് മുകളില്‍

ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ധനകാര്യം, ഐടി, ഫാര്‍മ ഓഹരികളില്‍ മികച്ച വാങ്ങല്‍ ദൃശ്യമായതാണ് സൂചചികകളിലെ മുന്നേറ്റത്തിന് കാരണം.

പ്രതീക്ഷിച്ചതിലും വേഗത്തില്‍ ജിഡിപി വളര്‍ച്ച പ്രാപിച്ചതും വിപണി സെന്റിമെന്റ്‌സിനെ ബാധിച്ചു.

സെന്‍സെക്‌സ് 506 പോയ്ന്റ് ഉയര്‍ന്ന് 44,655 ലും നിഫ്റ്റി 140 പോയ്ന്റ് ഉയര്‍ന്ന് 13,100 ലുമെത്തി.

ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേ സമയം എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി.

ബിഎസ്ഇ മിഡ് ക്യാപ് സൂചികകള്‍ 0.94 ശതമാനവും സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.82 ശതമാനവും ഇടിവു രേഖപ്പെടുത്തി.

ബിഎസ്ഇയിലെ 1869 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 974 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികള്‍ക്ക് മാറ്റമില്ല.

എന്‍എസ്ഇയില്‍ എഫ്എംസിജി സെക്ടര്‍ ഒഴികെയെല്ലാ സെക്ടറുകളും ഗ്രീന്‍ സോണിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് ആറ് കമ്പനികളുടെ ഓഹരികളൊഴികെ ബാക്കിയെല്ലാം നേട്ടത്തിലായിരുന്നു. ബാങ്കുകളില്‍ സിഎസ്ബി ബാങ്ക് രണ്ട് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. അതേ സമയം ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ നാല് ശതമാനത്തിലധികം വില ഉയര്‍ത്തി. ധനലക്ഷ്മി ബാങ്കിന്റെ നേട്ടം ഒരു ശതമാനത്തില്‍ താഴെയാണ്.

എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് ഓഹരി വിലകള്‍ താഴേക്ക് പോയി. റബ്ഫില, എഫ്എസിടി എന്നീ ഓഹരികള്‍ ആറ് ശതമാനത്തിലധികം വില വര്‍ധന നേടി.

അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡിഎം, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ജിയോജിത്, ഹാരിസണ്‍സ്, ജെആര്‍ജി, കേരള ആയുര്‍വേദ, കിറ്റെക്‌സ്, നിറ്റ ജെലാറ്റിന്‍, വെര്‍ട്ടെക്‌സ്, വി-ഗാര്‍ഡ്, വിക്ടറി പേപ്പര്‍, വണ്ടര്‍ ലാ എന്നിവയാണ് വില മെച്ചപ്പെടുത്തിയ മറ്റ് ഓഹരികള്‍.






Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it