Top

തുടര്‍ച്ചയായി രണ്ടാം ദിവസവും വിപണി നേട്ടത്തില്‍, ഓട്ടോ, ഐറ്റി ഓഹരികള്‍ ഉയര്‍ന്നു

ഓട്ടോ, ഐറ്റി ഓഹരികളുടെ മുന്നേറ്റത്തിന്റെ പിന്‍ബലത്തില്‍ ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. സെന്‍സെക്‌സ് 429 പോയ്ന്റ് (1.2 ശതമാനം) ഉയര്‍ന്ന് 35,844 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 122 പോയ്ന്റ് (1.17 ശതമാനം) വര്‍ധിച്ച് 10,552ല്‍ ക്ലോസ് ചെയ്തു.

മഹീന്ദ്ര&മഹീന്ദ്രയാണ് സെന്‍സെക്‌സില്‍ ഇന്ന് ഏറ്റവും ഉയര്‍ന്നത്. ആറുശതമാനം. ടൈറ്റാനും എച്ച്‌സിഎല്‍ ടെക് എന്നിവയും ഉയര്‍ന്നു. ഐറ്റി സ്‌റ്റോക്കുകളും ഇന്ന് മാന്യമായ നേട്ടമുണ്ടാക്കിയ ദിവസമാണ്. മാര്‍ച്ചില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ ആക്‌സെച്വര്‍ പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തികഫലം പുറത്തുവിട്ടതിനെ തുടര്‍ന്ന് ഐറ്റി സ്റ്റോക്കുകള്‍ ഇതുവരെ ഏകദേശം ഒമ്പതുശതമാനത്തോളം ഉയര്‍ന്നു.

മിക്കവാറും എല്ലാ സെക്ടറുകളും ഇന്ന് ഗ്രീന്‍സോണിലായിരുന്നു. നിഫ്റ്റി ഓട്ടോ ഏകദേശം മൂന്നുശതമാനം ഉയര്‍ന്നു. നിഫ്റ്റി ഐറ്റി 2.65 ശതമാനവും. അതേസമയം നിഫ്റ്റി ബാങ്കും നിഫ്റ്റി റിയാല്‍റ്റി സൂചികകള്‍ താഴേക്ക് പോയി.

കോവിഡ് 19 വൈറസ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ സംബന്ധിച്ച നല്ല വാര്‍ത്തകള്‍ ആഗോള ഓഹരി സൂചികകളില്‍ ആത്മവിശ്വാസം പകരുന്നുണ്ട്.

ആഗോളവിപണിയില്‍ എണ്ണവിലയും ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

ആറ് കേരള കമ്പനികളുടെ വിലകള്‍ മാത്രമാണ് ഇന്ന് താഴേയ്ക്ക് പോയത്. പ്രമുഖ എന്‍ബിഎഫ്‌സികളെല്ലാം ഇന്ന് നിലമെച്ചപ്പെടുത്തി. മൂത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ വിലയില്‍ നാലുശതമാനത്തോളം വര്‍ധനയുണ്ടായി. എന്നാല്‍ സിഎസ്ബി ബാങ്ക് താഴ്ന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് വിലയിലും ഇടിവുണ്ടായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it