തുടര്‍ച്ചയായ മൂന്നാം ദിനവും വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു;സെന്‍സെക്‌സ് 355 പോയ്ന്റ് ഉയര്‍ന്നു

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്നും ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. യുഎസ് തെരഞ്ഞെടുപ്പു ഫലം വന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കനത്ത ചാഞ്ചാട്ടം പ്രകടമായിരുന്നെങ്കിലും ഐടി, ഫാര്‍മ ഓഹരികളുടെ കരുത്തിലാണ് വിപണി മുന്നേറിയത്.
സെന്‍സെക്‌സ് 355.01 പോയ്ന്റ് ഉയര്‍ന്ന് 40,616.14 ലും നിഫ്റ്റി 95 പോയ്ന്റ് ഉയര്‍ന്ന് 11,908.50 ലും വ്യാപാരം അവസാനിപ്പിച്ചു.

ബിഎസ്ഇയിലെ 1279 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1313 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 203 ഓഹരികള്‍ക്ക് മാറ്റമില്ല. അഞ്ചു ശതമാനം വില വര്‍ധിച്ച ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികളാണ് സെന്‍സെക്‌സിലെ ടോപ് ഗെയ്‌നര്‍. സണ്‍ ഫാര്‍മ, റിലയന്‍സ്, ഇന്‍ഫോസിസ് എന്നീ ഓഹരികളും നേട്ടമുണ്ടാക്കി.

ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, പവര്‍ ഗ്രീഡ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടമുണ്ടാക്കിയവയില്‍ മുന്നില്‍.

കേരള കമ്പനികളുടെ പ്രകടനം

പന്ത്രണ്ടോളം ഓഹരികള്‍ നില മെച്ചപ്പെടുത്തി. കേരള ആയുര്‍വേദ, അപ്പോളോ ടയേഴ്‌സ് ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയവയില്‍ മുന്നില്‍. ബാങ്ക്, ധനകാര്യ ഓഹരികളുടെ പ്രകടനം മോശമായിരുന്നു. സിഎസ്ബി ബാങ്ക്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, ജിയോജിത് എന്നീ ഓഹരികള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ നേട്ടമുണ്ടാക്കിയത്.

വിക്ടറി പേപ്പര്‍, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, കൊച്ചിന്‍ മിനറല്‍സ്, കെഎസ്ഇ എന്നീ ഓഹരികള്‍ നാലു ശതമാനത്തിനും രണ്ടു ശതമാനത്തിനുമിടയില്‍ നഷ്ടമുണ്ടാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it