വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ പിടിയില്‍ വിപണി; സെന്‍സെക്‌സ് 634 പോയ്ന്റ് താഴ്ന്നു

വാരാന്ത്യത്തിലെ വ്യാപാരത്തില്‍ കുത്തനെ ഇടിവോടെ വിപണി. സെന്‍സെക്‌സ് 634 പോയ്ന്റ് അഥവാ 1.63 ശതമാനം ഇടിഞ്ഞ് 38,357ലും നിഫ്റ്റി 194 പോയ്ന്റ്, 2.69 ശതമാനം ഇടിഞ്ഞ് 11,334 ലും ക്ലോസ് ചെയ്തു.

ഈ വാരത്തിലെ പ്രകടനം എടുത്താല്‍ സെന്‍സെക്‌സ് 2.8 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. നിഫ്റ്റി 2.69 ശതമാനവും.

അമേരിക്കന്‍ വിപണിയിലെ ഇടിവും കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നതും നിക്ഷേപകരില്‍ ആശങ്ക വര്‍ധിപ്പിച്ചപ്പോള്‍ ലാഭമെടുത്ത് പിന്‍മാറുന്ന പ്രവണത ശക്തമായി.

നിഫ്റ്റി മെറ്റല്‍ സൂചിക മൂന്ന് ശതമാനത്തോളം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി ബാങ്ക് രണ്ടുശതമാനത്തോളം താഴ്ന്നു. ബിഎസ്ഇ മിഡ് കാപ് സൂചിക 1.74 ശതമാനം താഴ്ന്നപ്പോള്‍ ബിഎസ്ഇ സ്‌മോള്‍ കാപ് ഒരു ശതമാനത്തോളവും താഴ്ന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഏഴ് ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 20 ഓഹരികള്‍ക്കാണ് ഇന്ന് വിപണിയില്‍ കാലിടറിയത്. കെഎസ്ഇ ലിമിറ്റഡിന്റെ ഓഹരി വില 81.60 രൂപ കൂടി 1714.35 രൂപയിലെത്തി. അഞ്ചു ശതമാനം ഉയര്‍ച്ച. ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വില 1.30 രൂപ കൂടി (3.92 ശതമാനം) 34.50 രൂപയും ഇന്‍ഡിട്രേഡിന്റേത് 50 പൈസ വര്‍ധിച്ച് (1.96 ശതമാനം) 26 രൂപയുമായി. എവിറ്റി നാച്വറല്‍സ് (1.69 ശതമാനം), നിറ്റ ജലാറ്റിന്‍ (0.86 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.15 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.09 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

നേട്ടമുണ്ടാക്കാനാകാതെ പോയ കേരള കമ്പനികളില്‍ വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന് 4.21 ശതമാനം വിലയിടിവ് ഉണ്ടായി. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.13 ശതമാനം), ഫെഡറല്‍ ബാങ്ക് (3.32 ശതമാനം), ആസ്റ്റര്‍ ഡി എം (2.95 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.86 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.18 ശതമാനം), കേരള ആയുര്‍വേദ (2.05 ശതമാനം )
എഫ്എസിടി (2.00 ശതമാനം), കിറ്റെക്‌സ് (1.69 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.44 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (1.24 ശതമാനം), സിഎസ്ബി ബാങ്ക് (1.13 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.00 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.85 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.84 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (0.76 ശതമാനം), ഹാരിസണ്‍സ് മലയാളം (0.71 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.51 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.38 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.24 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകെ പോയ മറ്റു കേരള കമ്പനികള്‍.

  • അപ്പോളോ ടയേഴ്‌സ് 121.00
  • ആസ്റ്റര്‍ ഡി എം 128.30
  • എവിറ്റി 42.20
  • കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 127.50
  • കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 329.00
  • സിഎസ്ബി ബാങ്ക് 227.65
  • ധനലക്ഷ്മി ബാങ്ക് 13.73
  • ഈസ്റ്റേണ്‍ ട്രെഡ്‌സ് 34.50
  • എഫ്എസിടി 46.60
  • ഫെഡറല്‍ ബാങ്ക് 53.80
  • ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 38.80
  • ഹാരിസണ്‍സ് മലയാളം 97.45
  • ഇന്‍ഡിട്രേഡ് (ജെആര്‍ജി) 26.00
  • കേരള ആയുര്‍വേദ 59.75
  • കിറ്റെക്‌സ് 104.90
  • കെഎസ്ഇ 1714.35
  • മണപ്പുറം ഫിനാന്‍സ് 152.50
  • മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 443.90
  • മുത്തൂറ്റ് ഫിനാന്‍സ് 1123.40
  • നിറ്റ ജലാറ്റിന്‍ 164.95
  • പാറ്റ്‌സ്പിന്‍ ഇന്ത്യ 5.80
  • റബ്ഫില ഇന്റര്‍നാഷണല്‍ 40.80
  • സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.42
  • വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.91
  • വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 98.20
  • വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 168.80
  • വണ്ടര്‍ലാ ഹോളിഡേയ്‌സ് 185.80

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it