ഐടി ഓഹരികള്‍ പിന്തുണച്ചു; സെന്‍സെക്‌സ് 276 പോയ്ന്റ് ഉയര്‍ന്നു, നിഫ്റ്റി 11500 ന് മുകളില്‍

പുതിയ വാരത്തില്‍ ഓഹരിവിപണിയില്‍ മോശമല്ലാത്ത തുടക്കം. ഓഹരിസൂചികകള്‍ ഒരു ശതമാനത്തോളം ഉയര്‍ന്നു. ഐടി, സ്വകാര്യ ബാങ്ക് ഓഹരികളും ഫാര്‍മ ഓഹരികളുമാണ് ഇന്ന് വിപണിയെ നയിച്ചത്.

ഇന്‍ഫ്രാ, പവര്‍ മേഖലകളിലെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി.
ടിസിഎസ്, വിപ്രോ, ടാറ്റ സ്റ്റീല്‍, സണ്‍ഫാര്‍മ, ഇന്‍ഫോസിസ് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
അതേ സമയം, ബജാജ് ഫിന്‍ സെര്‍വ്, ശ്രീ സിമെന്റ്‌സ്, ഗെയ്ല്‍, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടമുണ്ടാക്കി.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ) ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഐടി കമ്പനികളുടെ ഓഹരികള്‍ ഉണര്‍വിലായിരുന്നു. ബുധനാഴ്ച പ്രഖ്യാപിക്കുന്ന ടിസിഎസിന്റെ ജൂലെ-സെപ്റ്റംബര്‍ പാദഫലം മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷകള്‍. ടിസിഎസ് ഓഹരി വില 2727 രൂപ എന്ന റെക്കോര്‍ഡ് ഉയരം താണ്ടിയ ശേഷം 2707 ല്‍ ആണ് ക്ലോസ് ചെയ്തത്. ഏഴു ശതമാനത്തോളം വില വില വര്‍ധിച്ചു. മാത്രമല്ല ടിസിഎസിന്റെ വിപണി മൂല്യം ഇത് ആദ്യമായി 10 ലക്ഷം കോടി രൂപ ആയി ഉയരുകയും ചെയ്തു.

സെന്‍സെക്‌സ് 277 പോയ്ന്റ് ഉയര്‍ന്ന് 38,990 ലും നിഫ്റ്റി 0.76 ശതമാനം ഉയര്‍ന്ന് 11503 ലും ആണ് ഇന്ന് ക്ലോസ് ചെയ്തത്.

മോറട്ടോറിയം കേസില്‍ ഒക്ടോബര്‍ 12 നകം കേന്ദ്ര സര്‍ക്കാര്‍ അധിക സത്യവാങ്മൂലം നല്‍കണമെന്ന കോടതി നിര്‍ദേശം വന്നതോടെ ധനകാര്യ ഓഹരികള്‍ ശ്രദ്ധിക്കപ്പെട്ടു. ഒക്ടോബര്‍ 13 ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.

ആഗോള വിപണികള്‍ നേട്ടത്തില്‍

രാജ്യാന്തര വിപണികളില്‍ ഇന്ന് സ്ഥിതിഗതികള്‍ മെച്ചമായിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന വാര്‍ത്തകള്‍ യുഎസ് വിപണിയില്‍ ഉണര്‍വുണ്ടാക്കി. കഴിഞ്ഞയാഴ്ച നിക്ഷേപകര്‍ സുരക്ഷിതമായ മറ്റ് നിക്ഷേപങ്ങളിലേക്ക് പായുകയായിരുന്നു.
യുഎസ് എസ് &പി 500 ഇ-മിനി ഫ്യൂച്ചേഴ്‌സ് 6.2 ശതമാനം ഉയര്‍ന്നു. നാസ്ഡാക് ഫ്യൂച്ചേഴ്‌സ് 0.89 ശതമാനവും. കമ്മോഡിറ്റി, എ്ണ്ണ വിലകളും വര്‍ധിച്ചു.

വലിയ നേട്ടമില്ലാതെ കേരള കമ്പനികളുടെ ഓഹരികള്‍

കേരള കമ്പനികളുടെ ഓഹരികളില്‍ മിക്കവയും ഇന്ന് നഷ്ടത്തിലായിരുന്നു. കേരള ബാങ്കുകളുടെ ഓഹരികളെടുത്താല്‍ ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ബാങ്ക് ഓഹരികള്‍ നേരിയ നേട്ടത്തോടെ പിടിച്ചു നിന്നപ്പോള്‍ സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകള്‍ താഴേക്ക് പോയി. എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ക്യാപിറ്റില്‍ സര്‍വീസസ് ഓഹരി വിലകള്‍ മാത്രമാണ് താഴേക്ക് പോയത്.
ഏവിടി, കെഎസ്ഇ ഓഹരികള്‍ ഇന്ന് നാല് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ കൊച്ചിന്‍ മിനറല്‍സ്, ജെആര്‍ജി, പാറ്റ്‌സ്പിന്‍ ഓഹരികള്‍ നാല് ശതമാത്തിലധികം ഇടിവ് രേഖപ്പെടുത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it