ചാഞ്ചാട്ടത്തിനൊടുവില്‍ പുതിയ ഉയരത്തില്‍ ഓഹരി സൂചികകള്‍

ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടത്തോടെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. റിലയന്‍സ്, ടിസിഎസ്, ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമന്റ് എന്നീ ഓഹരികളില്‍ നിക്ഷേപം താല്‍പ്പര്യം പ്രകടിപ്പിച്ചതാണ് വിപണിക്ക് താങ്ങായത്. സെന്‍സെക്‌സ് 182 പോയ്ന്റ് ഉയര്‍ന്ന് 45,609 ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റിയും 37 പോയ്ന്റ് ഉയര്‍ന്ന് 13,393ല്‍ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്ക് ഓഹരി സൂചിക ഇന്ന് ഏഴ് ശതമാനത്തോളമാണ് ഉയര്‍ന്നത്. റിലയന്‍സ് 5ജി സേവനം അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ ആരംഭിക്കുമെന്ന മുകേഷ് അംബാനിയുടെ പ്രഖ്യാപനം കമ്പനി ഓഹരി വിലയുടെ മുന്നേറ്റത്തിന് കാരണമായി.

തദ്ദേശീയമായി വികസിപ്പിച്ച നെറ്റ് വര്‍ക്ക്, ഹാര്‍ഡ് വെയര്‍, ടെക്‌നോളജി കംപോണന്റ്‌സ് ഉള്‍ക്കൊള്ളിച്ചുള്ള റിലയന്‍സ് 5ജി സേവനം ആത്മനിര്‍ഭര്‍ ഭാരത് വീക്ഷണത്തിന്റെ ഉദാത്ത മാതൃകയാകുമെന്നാണ് മുകേഷ് അംബാനി അവകാശപ്പെടുന്നത്.


കേരള കമ്പനികളുടെ പ്രകടനം


12 കേരള കമ്പനികളുടെ ഓഹരികള്‍ ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഹാരിസണ്‍മലയാളത്തിന്റെ ഓഹരി വില 10 ശതമാനത്തിലേറെ ഉയര്‍ന്നു. കിറ്റക്‌സ് ഓഹരി വില ഏഴ് ശതമാനത്തിലേറെ വര്‍ധിച്ചു. സൗത്ത് ഇന്ത്യന്‍ ഓഹരി വില ആറു ശതമാനത്തിലേറെയും കൂടി. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സിന്റെ ഓഹരി വിലയില്‍ രണ്ടു ശതമാനത്തിലേറെ വര്‍ധനയുണ്ടായി.

കേരളകമ്പനികളുടെ ഓഹരി വിലനിലവാരം

അപ്പോളോ ടയേഴ്‌സ് 186.75

ആസ്റ്റര്‍ ഡി എം 164.60

എവിറ്റി 47.15

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 119.40

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 359.95

സിഎസ്ബി ബാങ്ക് 224.80

ധനലക്ഷ്മി ബാങ്ക് 14.06

ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 36.20

എഫ്എസിടി 52.95

ഫെഡറല്‍ ബാങ്ക് 65.50

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 58.25

ഹാരിസണ്‍സ് മലയാളം 122.35

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 37.95

കേരള ആയുര്‍വേദ 49.75

കിറ്റെക്‌സ് 115.95

കെഎസ്ഇ 2145.20

മണപ്പുറം ഫിനാന്‍സ് 175.65

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 434.35

മുത്തൂറ്റ് ഫിനാന്‍സ് 1194.50

നിറ്റ ജലാറ്റിന്‍ 186.55

പാറ്റ്‌സ്പിന്‍ ഇന്ത്യ 5.10

റബ്ഫില ഇന്റര്‍നാഷണല്‍ 54.20

സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.57

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.84

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 96.75

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 184.95

വണ്ടര്‍ലാ ഹോളിഡേയ്‌സ് 197.15

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it