Top

കുതിച്ചുയര്‍ന്ന് റിലയന്‍സ്, ഓഹരി സൂചികള്‍ നേട്ടത്തില്‍

റിലയന്‍സ് റീറ്റെയ്‌ലില്‍ ആമസോണ്‍ ഓഹരി പങ്കാളിത്തമെടുക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഹരി വില ഇന്നുയര്‍ന്നത് ഏഴ് ശതമാനം. ഇന്ന് ഓഹരി വ്യാപാരത്തിനിടെ റിലയന്‍സിന്റെ വിപണി മൂല്യം 15 ട്രില്യണ്‍ രൂപ ഇതാദ്യമായി കടന്നു. വിപണി ക്ലോസ് ചെയ്തപ്പോള്‍ റിലയന്‍സിന്റെ വിപണി മൂല്യം ഇന്ന് 14.67 ട്രില്യണ്‍ രൂപയാണ്. കഴിഞ്ഞ രണ്ട് വ്യാപാര ദിനത്തിലായി റിലയന്‍സ് ഓഹരിയില്‍ 11 ശതമാനം നേട്ടമാണ് ഉണ്ടായിരിക്കുന്നത്.

റിലയന്‍സ് ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചപ്പോള്‍ സൂചികകള്‍ ഉയര്‍ന്നു. നിഫ്റ്റിയുടെ നേട്ടത്തിന്റെ പകുതിയും റിലയന്‍സിന്റെ സംഭാവനയാണ്.

സെന്‍സെക്‌സ് 646 പോയ്ന്റ് വര്‍ധിച്ച്, 1.69 ശതമാനം, 38,840ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 171 പോയ്ന്റ്, 1.52 ശതമാനം വര്‍ധിച്ച് 11,449ലും ക്ലോസ് ചെയ്തു.

നിഫ്റ്റി സെക്ടറല്‍ സൂചികകളില്‍ മെറ്റല്‍ ഒഴികെ മറ്റെല്ലാം നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ് കാപ്, സ്‌മോള്‍ കാപ് സൂചികകളും നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം.

ഇന്ന് മിക്ക കേരള കമ്പനികളും നേട്ടമുണ്ടാക്കിയ ദിനമായിരുന്നു. 20 കേരള കമ്പനി ഓഹരികളും നേട്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ ഏഴെണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്. നേട്ടമുണ്ടാക്കാനാകാതെ പോയ കമ്പനികളുടെ ഓഹരി വിലയിലാകട്ടെ കാര്യമായ ഇടിവൊന്നും ഉണ്ടായതുമില്ല എന്നത് ആശ്വാസമായി.
നേട്ടമുണ്ടാക്കിയ ഓഹരികളില്‍ ഈസ്‌റ്റേണ്‍ ട്രെഡ്‌സ് ആണ് മുന്നില്‍. 1.90 രൂപ വര്‍ധിച്ച് (4.89 ശതമാനം) 40.75 രൂപയില്‍ ക്ലോസ് ചെയ്തു. എവിറ്റി നാച്വറല്‍ പ്രോഡക്റ്റ്‌സിന്റെ ഓഹരി വില 1.75 രൂപ വര്‍ധിച്ച് (4.18 ശതമാനം) 43.60 രൂപയും സിഎസ്ബി ബാങ്കിന്റേത് 8.95 രൂപ വര്‍ധിച്ച് (4.17 ശതമാനം) 223.35 രൂപയുമായി. വിഗാര്‍ഡിന്റെ ഓഹരി വില 170.35 രൂപയിലെത്തി. 5.65 രൂപയാണ് (3.43 ശതമാനം) ഇന്ന് വര്‍ധിച്ചത്.

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.28 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.65 ശതമാനം), എഫ്എസിടി (2.56 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.40 ശതമാനം), ഹാരിസണ്‍സ് മലയാളം (2.33 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.22 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.15 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.02 ശതമാനം), കിറ്റെക്‌സ് (1.52 ശതമാനം), കെഎസ്ഇ (1.35 ശതമാനം), നിറ്റ ജലാറ്റിന്‍ (1.27 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.23 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (1.17 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.13 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.36 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

ഇന്ന് ഓഹരി വിലയില്‍ ഏറ്റവും ഇടിവുണ്ടായ കേരള കമ്പനി പാറ്റ്‌സ്പിന്‍ ഇന്ത്യയാണ്. 4.29 ശതമാനം ഇടിവ്. 29 പൈസ കുറഞ്ഞ് ഓഹരി വില 5.61 രൂപയായി.
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (1.48 ശതമാനം), ആസ്റ്റര്‍ ഡി എം (1.19 ശതമാനം), കേരള ആയുര്‍വേദ (0.74 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.45 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (0.31 ശതമാനം), ഫെഡറല്‍ ബാങ്ക് (0.10 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ മറ്റു കേരള കമ്പനികള്‍.

  • അപ്പോളോ ടയേഴ്‌സ് 116.35
  • ആസ്റ്റര്‍ ഡി എം 120.55
  • എവിറ്റി 43.60
  • കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 123.00
  • കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 328.45
  • സിഎസ്ബി ബാങ്ക് 223.35
  • ധനലക്ഷ്മി ബാങ്ക് 13.21
  • ഈസ്റ്റേണ്‍ ട്രെഡ്‌സ് 40.75
  • എഫ്എസിടി 46.00
  • ഫെഡറല്‍ ബാങ്ക് 51.30
  • ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 37.75
  • ഹാരിസണ്‍സ് മലയാളം 94.50
  • ഇന്‍ഡിട്രേഡ് (ജെആര്‍ജി) 26.00
  • കേരള ആയുര്‍വേദ 53.80
  • കിറ്റെക്‌സ് 103.30
  • കെഎസ്ഇ 1729.50
  • മണപ്പുറം ഫിനാന്‍സ് 147.30
  • മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 411.00
  • മുത്തൂറ്റ് ഫിനാന്‍സ് 1098.95
  • നിറ്റ ജലാറ്റിന്‍ 160.00
  • പാറ്റ്‌സ്പിന്‍ ഇന്ത്യ 5.61
  • റബ്ഫില ഇന്റര്‍നാഷണല്‍ 39.60
  • സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.16
  • വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.92
  • വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 98.00
  • വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 170.35
  • വണ്ടര്‍ലാ ഹോളിഡേയ്‌സ് 177.00

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it