ഓഹരി വിപണിയില്‍ നേരിയ നേട്ടം

വാരാന്ത്യത്തില്‍ നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 14 പോയ്ന്റ് ഉയര്‍ന്ന്, വെറും 0.04 ശതമാനം, 38,854.5 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് ഇന്ന് 15 പോയ്ന്റ് അഥവാ 0.13 ശതമാനം നേട്ടമുണ്ടാക്കാനാണ് സാധിച്ചത്. നിഫ്റ്റി 11,464ല്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് സൂചിക കമ്പനികളില്‍ 10 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍ 20 എണ്ണത്തിന്റെ വിലയിടിഞ്ഞു. എസ്ബിഐ ഓഹരി വില രണ്ട് ശതമാനത്തോളം ഉയര്‍ന്നു. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് വില രണ്ടുശതമാനത്തോളം താഴുകയും ചെയ്തു.

ഓഹരി വിപണിയുടെ ആഴ്ചയിലെ പ്രകടനമെടുത്താല്‍ സെന്‍സെക്‌സ് 1.29 ശതമാനവും നിഫ്റ്റി 1.15 ശതമാനവും വര്‍ധിച്ചു.

ബിഎസ്ഇ സ്‌മോള്‍, മിഡ് കാപ് സൂചികകള്‍ യഥാക്രമം 0.52 ശതമാനവും 0.58 ശതമാനവും ഉയര്‍ന്നു.

നിഫ്റ്റി സെക്ടര്‍ സൂചികകള്‍ എടുത്താല്‍ ഐറ്റി സ്റ്റോക്കുകളാണ് ഇന്ന് ഏറെ മുന്നേറി.

സ്‌ട്രെഡ്‌സ് ഫാര്‍മയുടെ ഓഹരി വില ഇന്ന് 13 ശതമാനത്തോളമാണ് ഉയര്‍ന്നത്. രണ്ടുമാസത്തിനുള്ളില്‍ ഈ ഓഹരി വില 64 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്.

കേരള കമ്പനികളുടെ പ്രകടനം

ഭൂരിഭാഗം കേരള കമ്പനികളും ഇന്ന് നിലമെച്ചപ്പെടുത്തി. കേരളം ആസ്ഥാനമായുള്ള മൂന്ന് ബാങ്കുകളുടെ ഓഹരി വിലകള്‍ ഇന്ന് നിലമെച്ചപ്പെടുത്തി. എന്‍ ബി എഫ് സികളില്‍ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ ഓഹരി വില മാത്രമാണ് താഴ്ച രേഖപ്പെടുത്തിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it