ഓഹരി വിപണി അവലോകനം; ഒക്ടോബര്‍ 13, 2020

ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്നും ഓഹരി വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു്. സെന്‍സെക്‌സ് 32 പോയ്ന്റിന്റെ ഉയര്‍ന്ന് 40,626 ലും നിഫ്റ്റി 3.55 പോയ്ന്റ് നേട്ടത്തോടെ 11,934.50 ലുമാണ് ക്ലോസ് ചെയ്തത്.
ഐടി സ്‌റ്റോക്കുകളാണ് ഇന്നും വിപണിയെ പിന്തുണച്ചത്. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് നേട്ടത്തില്‍ തുടരുന്നത്. എന്നാല്‍ ആദ്യത്തെ ഉയര്‍ച്ച ഇപ്പോള്‍ വിപണിയില്‍ കാണാനാകുന്നില്ല.
പണപ്പെരുപ്പത്തില്‍ ഉയര്‍ച്ചയുണ്ടായത് വിപണി സെന്റിമെന്റിസിനെ ബാധിച്ചെന്നു വേണം കരുതാന്‍.
ബിഎസ്ഇയിലെ 1129 ഓഹരികള്‍ നേട്ടത്തിലും 1459 നഷ്ടത്തിലുമായിരുന്നു. 177 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
ബ്ലൂചിപ് കമ്പനികളില്‍ എച്ച്‌സിഎല്‍ ടെക് ഓഹരിയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഇന്‍ഫോസിസ്, കോട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്ര ടെക് സിമന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ജെഎസ് ഡബ്ല്യു സ്റ്റീല്‍ എന്നിവയും നേട്ടമുണ്ടാക്കി.

ബാങ്കിംഗ്, ഫാര്‍മ, ഓട്ടോ, എഫ്എംസിജി ഓഹരികളില്‍ വില്‍പ്പനയുടെ പിടിയിലായിരുന്നു. സിപ്ല, സണ്‍ഫാര്‍മ ഓഹരികള്‍ നഷ്ടമുണ്ടാക്കി.
ടൈറ്റാന്‍, അദാനി പോര്‍ട്ട്‌സ്, ഡിവിസ് ലാബോറട്ടറീസ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ എന്നീ ഓഹരികളും നഷ്ടമുണ്ടാക്കിയവയില്‍ ഉള്‍പ്പെടുന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനി ഓഹരികളില്‍ ഭൂരിഭാഗവും നഷ്ടത്തിലായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it