ഭൂരിഭാഗം കേരള കമ്പനികളുടേയും ഓഹരി വിലയില്‍ വര്‍ധന

ഇന്ത്യന്‍ ഓഹരി വിപണി ഇന്നും നേട്ടത്തില്‍. സെന്‍സെക്‌സ് 986 പോയന്റ് നേട്ടത്തില്‍ 31,589ലും നിഫ്റ്റി 274 പോയന്റ് ഉയര്‍ന്ന് 9267ലുമാണ് ക്ലോസ് ചെയ്തത്.

സെക്ടറുകള്‍ പരിശോധിച്ചാല്‍ ഫാര്‍മ, എഫ്എംസിജി സൂചികകളൊഴികെ ബാക്കിയെല്ലാം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

കേരള കമ്പനികളുടെ പ്രകടനത്തിലും അത് പ്രതിഫലിച്ചിട്ടുണ്ട്. ഭൂരിഭാഗം കമ്പനികളുടെ ഓഹരികളും ഉയര്‍ച്ച രേഖപ്പെടുത്തി.
കെഎസ്ഇ 29.90 രൂപയും വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 11.80 രൂപയും നിറ്റ ഡെലാറ്റിന്‍ 11.10 രൂപയും കൊച്ചിന്‍ മിനറല്‍സ് 6.20 രൂപയും വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 7.30 രൂപയും വര്‍ധന രേഖപ്പെടുത്തി.

പാറ്റ്‌സ്പിന്‍, റബ്ഫില, കൊച്ചിന്‍ മിനറല്‍സ്, എഫ്എസിടി, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ്(ജെആര്‍ജി), കിറ്റെക്‌സ് തുടങ്ങിയ ഓഹരികളിലാണ് ഇടിവ് രേഖപ്പെടുത്തിയത്. ഫാര്‍മ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കേരള ആയുര്‍വേദയുടെ വിലയും ഇടിഞ്ഞു.

നിഫ്റ്റി ബാങ്ക് സൂചിക ആറുശതമാനം നേട്ടമുണ്ടാക്കി.
കേരളത്തിലെ ബാങ്കിംഗ് ഓഹരി വിലകളെടുത്താല്‍ ഫെഡറല്‍ ബാങ്ക് 3.80 രൂപയാണ് വര്‍ധിച്ചത്. ധനലക്ഷ്മി ബാങ്ക് 1.55 രൂപയും സിഎസ് ബി ബാങ്ക് 4.60 രൂപയും വര്‍ധിച്ചപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് നേരിയ വ്യത്യാസം കാഴ്ചവച്ചു.
എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെ വിലയില്‍ 24.45 രൂപയും മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ വിലയില്‍ 8.85 രൂപയും മണപ്പുറത്തിന്റെ വിലയില്‍ 2.90 രൂപയും വര്‍ധനയുണ്ടായി.
ഓട്ടോ സെക്ടറിലെ കേരള കമ്പനിയായ അപ്പോളോ ടയേഴ്‌സിന്റെ വില 4.10 രൂപ വര്‍ധിച്ചു.

മറ്റെല്ലാ കേരള കമ്പനികളും ഇന്നലത്തെ അപേക്ഷിച്ചു നില മെച്ചപ്പെടുത്തി. ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ രണ്ടുശതമാനത്തോളം ഉയര്‍ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it