ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം സൂചികകള്‍ തിരിച്ചു കയറി, സെന്‍സെക്‌സില്‍ 425 പോയ്ന്റ് നേട്ടം

ഉയര്‍ന്ന ചാഞ്ചാട്ടത്തിനൊടുവില്‍ അവസാന മണിക്കൂറില്‍ വിപണി ഉയര്‍ത്തെഴുന്നേറ്റു, യുകെയില്‍ രൂപമാറ്റം വന്ന വയറുസകള്‍ വ്യാപിക്കുന്നതും അതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുമാണ് വിപണിയില്‍ ആശങ്കയുണ്ടാക്കിയത്. എന്നാല്‍ രൂപമാറ്റം വന്ന വയറസിനെതിരെയും വാക്‌സിന്‍ ഫലപ്രദമായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വിപണിക്ക് ആശ്വാസമായി.

ബിഎസ്ഇ സെന്‍സെക്‌സ് 453 പോയ്ന്റ് ഉയര്‍ന്ന് 46,007 ലും നിഫ്റ്റി 138 പോയ്ന്റ് ഉയര്‍ന്ന് 13,466 ലുമെത്തി.
ഇന്നലെ കനത്ത തകര്‍ച്ച നേരിട്ട വിപണിയില്‍ ഒരു ആശ്വാസ റാലി നിക്ഷേപകര്‍ പ്രതീക്ഷിച്ചെങ്കിലും ആദ്യ മണിക്കൂറുകളില്‍ സൂചികകള്‍ താഴേക്കു തന്നെയായിരുന്നു. വ്യാപാരത്തിനിടയില്‍ സെന്‍സെക്‌സ് അതിന്റെ താഴ്ചയില്‍ നിന്ന 895 പോയ്ന്റ് വരെ തിരിച്ചു കയറിയിരുന്നു.
എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് ഗ്രീന്‍സോണിലായിരുന്നു. ഐടിയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ഫാര്‍മ, മെറ്റല്‍ സൂചികകളും രണ്ട് ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു.
എച്ച് സി എല്‍ ടെക്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ്, സണ്‍ ഫാര്‍മ, എല്‍ & ടി എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.
അതേ സമയം കോട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ് ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടമുണ്ടാക്കി.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ 323.55 കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയത്.

കേരള കമ്പനി ഓഹരികളും തിരിച്ചു കയറി

കേരള കമ്പനികളില്‍ സമ്മിശ്ര പ്രകടനമായിരുന്നു. വിക്ടറി പേപ്പറും കേരള ആയുര്‍വേദയും അടക്കം 15 കേരള കമ്പനി ഓഹരികള്‍ നേട്ടമുണ്ടാക്കി. ബാങ്കുകളെയെടുത്താല്‍ ധനലക്ഷ്മി ബാങ്ക് ഒഴികെയെല്ലാ ഓഹരികളും വില മെച്ചപ്പെടുത്തി. സിഎസ്ബി ബാങ്കിന്റെ ഓഹരി വില നാല് ശതമാനത്തിലധികം ഉയര്‍ന്നു. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നീ ഓഹരികളുടെ വില രണ്ട് ശതമാനത്തിലധികം വര്‍ധിച്ചു.
എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ഓഹരി മാത്രമാണ് നഷ്ടമുണ്ടാക്കിയത്.
ആസ്റ്റര്‍ ഡിഎം, ഏവിടി, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ് യാര്‍ഡ്, ജിയോജിത്, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ്, നിറ്റ ജെലാറ്റിന്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it