വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു;സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തില്‍

ദിവസം മുഴുവന്‍ നീണ്ട ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ആഭ്യന്തര ഓഹരി വിപണി ഇന്നും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിപണി താഴ്ക്ക് പോകുന്നത്. ഇന്ന് സെന്‍സെക്‌സ് 65.66 പോയ്ന്റില്‍ നഷ്ടം പിടിച്ചു നിര്‍ത്തിയപ്പോള്‍ നിഫ്റ്റി 21.80 പോയ്ന്റ് ഇടിഞ്ഞു. സെന്‍സെക്‌സ് 37,668.42 ലും നിഫ്‌റിറ്റി 11,131.85 ലുമാണ് ക്ലോസ് ചെയ്തത്.

യുഎസ് വിപണികളുടെ തിരിച്ചു വരവും കെകെആറിന്റെ റിലയന്‍സിലെ നിക്ഷേപവും ഇന്ത്യന്‍-ചൈന സംഘര്‍ഷത്തിലെ അയവുമെല്ലാം തുടക്കത്തില്‍ വിപണിയെ പോസിറ്റീവായി നിര്‍ത്തിയെങ്കിലും വില്‍പ്പന സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ വിപണിക്ക് സാധിച്ചില്ല.
യൂറോപ്പിലെ രണ്ടാം ഘട്ട കോവിഡ് വ്യാപനവും സാമ്പത്തിക രംഗത്തിന്റെ തിരിച്ചു വരവിനെ കുറിച്ചുള്ള ആശങ്കളും തന്നെയാണ് ഇന്നും വിപണിയെ ഉലച്ചത്.

കെകെആര്‍ റിലയന്‍സില്‍ നിക്ഷേപം നടത്തിയ വാര്‍ത്തകള്‍ റിലയന്‍സ് ഓഹരി വിലയില്‍ ഒരു ശതമാനം വര്‍ധനയുണ്ടാക്കി. ജിയോയുടെ പുതിയ നിരക്കുകള്‍ പുറത്തു വന്നതോടെ മറ്റു ടെലികോം കമ്പനികളുടെ ഓഹരി വിലകള്‍ ഇടിഞ്ഞു. എയര്‍ടെല്‍ ഓഹരി വില 4.5 ശതമാനവും വോഡഫോണ്‍ ഐഡിയ ഓഹരി വില 5.3 ശതമാനവും താഴേക്ക് പോയി. ബ്ലൂചിപ് ഓഹരികളില്‍ ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ഗെയ്ല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച് യു എല്‍, ഇന്‍ഫോസിസ്, നെസ്‌ലെ ഇന്ത്യ, ബ്രിട്ടാനിയ എന്നിവ നേട്ടമുണ്ടാക്കി.

പൊതുമേഖല ബാങ്ക്, ഇന്‍ഫ്രാ, ഐടി, മെറ്റല്‍, ഫാര്‍മ സൂചികകളാണ് നഷ്ടത്തില്‍ മുന്നില്‍.
ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

കേരള കമ്പനി ഓഹരികളില്‍ സമ്മിശ്ര പ്രകടനം

കേരള കമ്പനി ഓഹരികളില്‍ ഇന്ന് സമ്മിശ്ര പ്രകടനമായിരുന്നു. പകുതിയോളം കമ്പനികള്‍ നേട്ടത്തിലായിരുന്നു. കേരള ബാങ്കുകളില്‍ ധനലക്ഷ്മി ബാങ്ക് മാത്രമായിരുന്നു നേട്ടത്തില്‍. എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ഫിനാന്‍സും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസും ഗ്രീന്‍ സോണില്‍ നിന്നപ്പോള്‍ മണപ്പുറം ഫിനാന്‍സ് ഓഹരി വില ഇടിഞ്ഞു. ജെആര്‍ജി ഓഹരികളാണ് ശതമാനകണക്കില്‍ ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 9.3 ശതമാനം. കേരള ആയുര്‍വേദ, കെഎഫ്‌സി, എഫ്എസിടി, കൊച്ചിന്‍ ഷിപ് യാര്‍ഡ് തുടങ്ങിയ ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it