ധനകാര്യ കമ്പനികളുടെ കരുത്തില്‍ ഓഹരി വിപണി നേട്ടമുണ്ടാക്കി

ധനകാര്യകമ്പനികളുടെ കരുത്തില്‍ ഓഹരി സൂചികയില്‍ ഉയര്‍ച്ച. ബിഎസ്ഇ സൂചിക 0.95 ശതമാനം നേട്ടത്തോടെ 364.36 പോയ്ന്റ് ഉയര്‍ന്ന് 38,799.08 പോയ്ന്റില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 95 പോയ്ന്റ് ഉയര്‍ന്ന് 11466 പോയ്ന്റിലാണ് ക്ലോസ് ചെയ്തത്. 0.83 ശതമാനം ഉയര്‍ച്ച.

എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ പവര്‍ ഗ്രിഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികളില്‍ പെടുന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.5 ശതമാനം ഉയര്‍ന്ന് 15019 പോയ്ന്റിലെത്തി. നിഫ്റ്റി ബാങ്ക് സൂചികയില്‍ 2.39 ശതമാനം ഉയര്‍ച്ചയുണ്ടായി. 22833 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

കേരള കമ്പനികളില്‍ ഭൂരിഭാഗം കമ്പനികളും ഇന്ന് നേട്ടമുണ്ടാക്കി. 7.73 ശതമാനം ഉയര്‍ച്ചയോടെ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ മുമ്പില്‍. 28.70 രൂപ വര്‍ധിച്ച് 400.15 രൂപയിലെത്തി. കൊച്ചിന്‍ മിനറല്‍സിന്റെ ഓഹരി വില 7.20 രൂപ വര്‍ധിച്ച് 128.65 രൂപയിലും (5.93 ശതമാനം) എവിറ്റിയുടേത് 2.55 രൂപ വര്‍ധിച്ച് 46.40 രൂപയിലും (5.82 ശതമാനം) എത്തി. ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരിവില 3.53 ശതമാനം ഉയര്‍ന്ന് 33.70 രൂപയിലും മുത്തൂറ്റ് ഫിനാന്‍സിന്റേത് 2.53 ശതമാനം ഉയര്‍ന്ന് 1212.20 രൂപയിലും എത്തി. യഥാക്രമം 1.15 രൂപയുടെയും 29.90 രൂപയുടെയും വര്‍ധന.

മണപ്പുറം ഫിനാന്‍സ് (1.77 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.75 ശതമാനം), ആസ്റ്റര്‍ ഡി എം (1.72 ശതമാനം), ഫെഡറല്‍ ബാങ്ക് (1.43 ശതമാനം), കേരള ആയുര്‍വേദ (0.32 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.28 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.24 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.20 ശതമാനം), എഫ്എസിടി (0.20 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.12 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കമ്പനികള്‍.

നേട്ടമുണ്ടാക്കാനാകാതെ പോയ കമ്പനികളില്‍ മുന്നില്‍ ഹാരിസണ്‍സ് മലയാളമാണ്. 6.16 ശതമാനം ഇടിവാണ് ഇന്നുണ്ടായത്. 6.25 രൂപ കുറഞ്ഞ് ഓഹരി വില 95.20 രൂപയായി.
പാറ്റ്‌സ്പിന്‍ ഇന്ത്യ (4.86 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (2.30 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.13 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (1.81 ശതമാനം), നിറ്റ ജലാറ്റിന്‍ (1.48 ശതമാനം) , കെഎസ്ഇ (0.85 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.85 ശതമാനം), കിറ്റെക്‌സ് (0.77 ശതമാനം), സിഎസ്ബി ബാങ്ക് (0.33 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.07 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകെ പോയ മറ്റു കേരള കമ്പനികള്‍. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരി വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it