ഓഹരി വിപണിയില്‍ ഇന്ന് നേരിയ നേട്ടം

ഉയര്‍ന്നു, പിന്നീട് വില്‍പ്പന സമ്മര്‍ദ്ദത്തിലായെങ്കിലും നേരിയ നേട്ടത്തോടെ ഓഹരി വിപണികള്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ കഴിഞ്ഞ ആറുമാസത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് സെന്‍സെക്‌സ് എത്തിയിരുന്നു. 39,009 എന്ന തലത്തില്‍ നിന്ന്, പക്ഷേ, വ്യാപാരം അവസാനിച്ചപ്പോള്‍ 38,844ല്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ 45 പോയ്ന്റ്, 0.12 ശതമാനം മാത്രമാണ് ഇന്നത്തെ നേട്ടം. സെന്‍സെക്‌സ് സൂചികയിലെ കമ്പനികളില്‍ ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയത് ബജാജ് ഫിനാന്‍സ് ആണ്. നാല് ശതമാനം നേട്ടം.

നിഫ്റ്റി വെറും ആറ് പോയ്ന്റ്, 0.05 ശതമാനം നേട്ടത്തോടെ 11,472ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയിലെ സെക്ടറല്‍ സൂചികകളും സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക ഒരു ശതമാനത്തോളം ഉയര്‍ന്നു.

ബിഎസ്ഇ സ്‌മോള്‍ കാപും മിഡ് കാപും നേട്ടത്തിലായിരുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതും നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടു കൂടിയാകാം ഇന്ന് വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായത്.

ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ നേട്ടത്തിലായിരുന്നു. യൂറോപ്യന്‍ സ്റ്റോക്കുകളും താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചു.

കേരള കമ്പനികളുടെ പ്രകടനം

ബാങ്കിംഗ് ഓഹരികള്‍ സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ വിലകള്‍ ഉയര്‍ന്നപ്പോള്‍ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ വിലകള്‍ ഇന്നലത്തേതിനേക്കാള്‍ താഴ്ന്ന തലത്തിലാണ് ക്ലോസ് ചെയ്തത്.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ വില ഉയര്‍ന്നപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സിന്റെയും മണപ്പുറത്തിന്റെയും ഓഹരി വിലകളില്‍ താഴ്ച രേഖപ്പെടുത്തി.

  • അപ്പോളോ ടയേഴ്‌സ് 126.70 -1.32%
  • ആസ്റ്റര്‍ ഡി എം 139.65 -1.86%
  • എവിറ്റി 48.20 +4.90
  • കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 133.10 +3.46%
  • കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 356.80 -1.90%
  • സിഎസ്ബി ബാങ്ക് 231.05 +8.32%
  • ധനലക്ഷ്മി ബാങ്ക് 13.27 +4.24%
  • ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 34.75 +3.73%
  • എഫ്എസിടി 49.65 -1%
  • ഫെഡറല്‍ ബാങ്ക് 56.40 -0.53%
  • ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 40.35 -2.18%
  • ഹാരിസണ്‍സ് മലയാളം 93.95 -1.67%
  • ഇന്‍ഡിട്രേഡ് (ജെആര്‍ജി) 25 -0.99%
  • കേരള ആയുര്‍വേദ 62.60 -0.71%
  • കിറ്റെക്‌സ് 106.60 -1.80%
  • കെഎസ്ഇ 1674.80 -0.28%
  • മണപ്പുറം ഫിനാന്‍സ് 159.00 -1.36%
  • മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 429.50 +7.33%
  • മുത്തൂറ്റ് ഫിനാന്‍സ് 1202.75 -0.78%
  • നിറ്റ ജലാറ്റിന്‍ 175.40 -1.32%
  • പാറ്റ്‌സ്പിന്‍ ഇന്ത്യ 6.15 +4.77%
  • റബ്ഫില ഇന്റര്‍നാഷണല്‍ 40.05 -2.19%
  • സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.38 -2.12%
  • വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.95
  • വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 80 +1.45%
  • വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 171.40 -1.12%
  • വണ്ടര്‍ലാ ഹോളിഡേയ്‌സ് 178 -2.20%

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it