വാരാന്ത്യത്തില്‍ നേട്ടത്തോടെ ഓഹരി വിപണി

ഐറ്റി ഓഹരികള്‍, എച്ച്ഡിഎഫ്‌സി, റിലയന്‍സ് എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ വാരാന്ത്യത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തത് നേട്ടത്തോടെ.

ഈ വാരത്തെ പ്രകടനമെടുത്താലും സൂചികകള്‍ ഗ്രീന്‍ സോണിലാണ്. സെന്‍സെക്‌സ് ഈയാഴ്ച 1.26 ശതമാനം ഉയര്‍ന്നു. നിഫ്റ്റി 1.35 ശതമാനവും.

ഇന്ന് സെന്‍സെക്‌സ് 329 പോയ്ന്റ് അഥവാ 0.94 ശതമാനം ഉയര്‍ന്ന് 35,171 ലെത്തി. നിഫ്റ്റി 0.91 ശതമാനം ഉയര്‍ന്ന് 10,383ലും ക്ലോസ് ചെയ്തു.

ആക്‌സെന്‍ച്വര്‍ പ്രതീക്ഷിച്ചതിലും മികച്ച ക്വാര്‍ട്ടര്‍ ഫലം പുറത്തുവിട്ടതാണ് ഐറ്റി ഓഹരികള്‍ക്ക് കരുത്ത് പകര്‍ന്നത്. സെന്‍സെക്‌സ് ഐറ്റി സൂചിക അഞ്ചുശതമാനത്തിലേറെ ഉയര്‍ന്നു. ഇന്‍ഫോസിസ് ഏഴ് ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ വിപ്രോ ഓഹരി വില മൂന്ന് ശതമാനം ഉയര്‍ന്നു.

ആഗോള വിപണികളിലും പുതിയൊരു ആത്മവിശ്വാസം പ്രകടമായിരുന്നു. അമേരിക്കയില്‍ കോവിഡ് 19 കേസുകള്‍ കൂടിയെങ്കിലും ആഗോള വിപണികള്‍ ഉയര്‍ന്നു. എണ്ണ വിലയും കൂടി.

സ്വര്‍ണവിലയിലും വര്‍ധനയുണ്ടായി.

കേരള കമ്പനികളുടെ പ്രകടനം

കേരളം ആസ്ഥാനമായുള്ള ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് ഉയര്‍ന്നു. എന്നാല്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികള്‍ താഴ്ചയോടെയാണ് ക്ലോസ് ചെയ്തത്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില ഇന്നും ഉയര്‍ന്നു. തനതായ രീതിയിലും ഏറ്റെടുക്കലുകളിലൂടെയും കമ്പനി വളര്‍ച്ചയ്ക്കുള്ള പുതിയ വഴികള്‍ തേടുന്നുവെന്ന വാര്‍ത്തകള്‍ ഓഹരിയുടെ മുന്നേറ്റത്തിന് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ മാര്‍ച്ച് മാസത്തിന് ശേഷം ഓഹരി വിപണിയില്‍ റീറ്റെയ്ല്‍ നിക്ഷേപകരുടെ സാന്നിധ്യം വര്‍ധിക്കുന്നതും ബ്രോക്കിംഗ് രംഗത്തെ കമ്പനികള്‍ക്ക് ഗുണകരമാകുന്നുണ്ട്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്ന് 8.83 രൂപയിലെത്തി. ഫെഡറല്‍ ബാങ്ക് ഓഹരി വില രണ്ടര ശതമാനത്തോളം വര്‍ധിച്ച് 53.45 രൂപയായി. സിഎസ്ബി ബാങ്കും ധനലക്ഷ്മി ബാങ്കും യഥാക്രമം 2.26 ശതമാനവും 6.49 ശതമാനവും ഉയര്‍ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it