കേരള കമ്പനി ഓഹരി വില എന്‍ബിഎഫ്‌സികള്‍ നേട്ടമുണ്ടാക്കി; കെഎസ്ഇ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് വിലയില്‍ ഇടിവ്

വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തില്‍ സെന്‍സെക്‌സ് 415.86 പോയ്ന്റ് നേട്ടത്തോടെ 31,743.08 ലും നിഫ്റ്റി 127.90 പോയ്ന്റ് നഷ്ടത്തില്‍ 9282.30 ലും വ്യാപാരം അവസാനിപ്പിച്ചു.
ഐടി, ബാങ്ക്, ഓട്ടോ, എഫ്എംസിജി തുടങ്ങിയ സൂചികകള്‍ മിക്കതും തിങ്കളാഴ്ച നേട്ടത്തിലായിരുന്നു. മ്യൂച്വല്‍ഫണ്ട് കമ്പനികളുടെ പണലഭ്യത പ്രശ്‌നം പരിഹരിക്കാന്‍ ആര്‍ബിഐ 50000 കോടി രൂപ അനുവദിച്ചത് വിപണിക്ക് ഉണര്‍വേകി.

ബിഎസ്ഇ മിഡ് കാപ് സൂചികകള്‍ 1.44 ശതമാനവും സ്‌മോള്‍ കാപ് സൂചികകള്‍ 1.37 ശതമാനവും നേട്ടമുണ്ടാക്കി.
കേരള കമ്പനികളെടുത്താല്‍ കൊച്ചിന്‍ മിനറല്‍സ്, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, നിറ്റ ജലാറ്റിന്‍, പാറ്റ്‌സ്പിന്‍ വി-ഗാര്‍ഡ്, വണ്ടര്‍ലാ തുടങ്ങിയവ ഇന്ന് ഗ്രീന്‍ സോണിലായിരുന്നു.

എന്നാല്‍ കെഎസ്ഇയുടെ ഓഹരി വിലയില്‍ 30.55 രൂപയുടേയും കിറ്റെക്‌സിന്റേതില്‍ 2.3 രൂപയുടേയും എഫ്എസിടി ഓഹരി വിലയില്‍ 1.7 രൂപയുടേയും ഇടിവുണ്ടായി.

ധനകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ ഓഹരികളും നേട്ടമുണ്ടാക്കി. മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില 7.35 രൂപ വര്‍ധിച്് 114.45 രൂപയായി. മുത്തൂറ്റ് ഫിനാന്‍സിന്റെ വില 4.3 രൂപ വര്‍ധിച്ച് 818.10 രൂപയിലെത്തിയപ്പോള്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെ ഓഹരി വില 6.5 രൂപയുടെ വര്‍ധനയോടെ 288 രൂപയിലെത്തി.

കേരള ബാങ്കുകളില്‍ ധനലക്ഷ്മി ബാങ്കിന്റെ ഓഹരി മാത്രമാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. സിഎസ് ബി ബാങ്ക് ഓഹരി വില 1.75 രൂപയും ഫെഡറല്‍ ബാങ്കിന്റേത് 1.4 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റേത് 0.02 രൂപയും വര്‍ധിച്ചു.
വെര്‍ട്ടെക്‌സ്, റബ്ഫില, ഇന്‍ഡിട്രേഡ്, എവിറ്റി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it