Top

മണപ്പുറത്തിന്റെ ഓഹരി വിലയില്‍ 13.98 ശതമാനം വര്‍ധന

ചൊവ്വാഴ്ച സെന്‍സെക്‌സ് 371.44 പോയ്ന്റ് ഉയര്‍ന്ന് 32114.52 ലും നിഫ്റ്റി 98.60 പോയ്ന്റ് ഉയര്‍ന്ന് 9380.90 ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇ സൂചികകളില്‍ മിക്കവയും ഇന്ന് ഉയര്‍ച്ച കാണിച്ചു.
ബിഎസ്ഇ മിഡ് കാപ് സൂചികകള്‍ 0.94 ശതമാനവും സ്‌മോള്‍ കാപ് സൂചികകള്‍ 1.12 ശതമാനവും നേട്ടം കാണിച്ചു. ഫിനാന്‍സ്, ഓട്ടോ, ബാങ്കെക്‌സ്, കാപിറ്റല്‍ ഗുഡ്‌സ് സൂചികകളും നേട്ടത്തിലായിരുന്നു.

കേരള കമ്പനി ഓഹരികളില്‍ ഒമ്പതെണ്ണത്തിന്റെ ഒഴികെ ബാക്കി എല്ലാ ഓഹരികളും ഇന്ന് നേട്ടത്തിലായിരുന്നു. അപ്പോളോ ടയേഴ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ ഓഹരി വിലയില്‍ മാറ്റമില്ല.

മണപ്പുറം ഫിനാന്‍സാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരി. കമ്പനിയുടെ ഓഹരിവില 13.89 ശതമാനം ഉയര്‍ന്ന് 130.35 രൂപയിലെത്തി. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ഓഹരി വില 3.37 ശതമാനവും മുത്തൂറ്റ് ഫിനാന്‍സ് 0.97 ശതമാനവും ഉയര്‍ച്ച കാണിച്ചു.
കേരള ബാങ്കുകളെ എടുത്താല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലയില്‍ മാത്രമാണ് താഴ്ച രേഖപ്പെടുത്തിയത്. ഫെഡറല്‍ ബാങ്ക് 5.06 ശതമാനവും സിഎസ്ബി ഓഹരി വില 4.94 ശതമാനവും ധനലക്ഷ്മി ബാങ്ക് 3.03 ശതമാനവും നേട്ടമുണ്ടാക്കി.

കൊച്ചിന്‍ മിനറല്‍സ് ഓഹരി വില 5.70 ശതമാനം ഉയര്‍ച്ച നേടിയപ്പോള്‍ എഫ്എസിടി 4.63 ശതമാനവും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 1.37 ശതമാനവും വര്‍ധന നേടി.
ഈസ്റ്റേണ്‍ ട്രെഡ്‌സ് ഇന്ന് 4.78 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. കേരള ആയുര്‍വേദ, കിറ്റെക്‌സ്‌കെഎസ്ഇ, നിറ്റ ജലാറ്റിന്‍, വി-ഗാര്‍ഡ്, വണ്ടര്‍ലാ തുടങ്ങിയവയാണ് വില ഉയര്‍ന്ന മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it