ഓഹരി വിപണിയില്‍ നേട്ടത്തിന്റെ വാരം

ഈ ആഴ്ചയിലെ അവസാന വ്യാപാര ദിനത്തിലും നേട്ടത്തോടെ വിപണി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തുടരുന്ന മുന്നേറ്റം തുടര്‍ച്ചയായി ആറാം ദിവസവും വിപണി ആവര്‍ത്തിച്ചപ്പോള്‍ ഈ വാരത്തില്‍ സെന്‍സെക്‌സ് ഉയര്‍ന്നത് 2.6 ശതമാനം. നിഫ്റ്റിയുടെ നേട്ടം 2.4 ശതമാനവും.

ധനകാര്യ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചതാണ് ഇന്ന് വിപണിക്ക് ഊര്‍ജ്ജം പകര്‍ന്നത്. സെന്‍സെക്‌സ് 354 പോയ്ന്റ്, 0.9 ശതമാനം ഉയര്‍ന്ന് 39,467 ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി 88 പോയ്ന്റ്, 0.76 ശതമാനം ഉയര്‍ന്ന് 11,648ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സ് സൂചിക കമ്പനികളില്‍ ഇന്ന് ഏറെ തിളങ്ങിയത് ഇന്‍ഡസ് ഇന്‍ഡ് ബാങ്കാണ്. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ എന്നിവയെല്ലാം ഇന്ന് നേട്ടമുണ്ടാക്കി.

ബിഎസ് ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളും ഇന്ന് ഉയര്‍ന്നു.

നിഫ്റ്റി ബാങ്ക് സൂചിക നാല് ശതമാനത്തിലേറെയാണ് ഇന്ന് ഉയര്‍ന്നത്. സൂചികയിലുള്ള എല്ലാ ഓഹരികളും ഇന്ന് ഉയര്‍ന്നുവെന്നതും ശ്രദ്ധേയമാണ്.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയവ്യതിയാനത്തെ കുറിച്ചുള്ള അവ്യക്തത ആഗോള വിപണികളില്‍ ഓഹരി വിലകളെ സ്വാധീനിച്ചു.

കേരള കമ്പനികളുടെ പ്രകടനം

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ബാങ്കിംഗ് ഓഹരികള്‍ ഇന്ന് നടത്തിയ മുന്നേറ്റത്തിന്റെ പ്രതിഫലനം ഫെഡറല്‍ ബാങ്ക് ഓഹരിവിലയിലും പ്രകടമായി. 7.75 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. സിഎസ്ബി ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും ഒരു ശതമാനത്തിലേറെയും ഉയര്‍ന്നു. അതേ സമയം ധനലക്ഷ്മി ബാങ്ക് ഓഹരി വില രണ്ടു ശതമാനത്തിലേറെ താഴ്ന്നു.

ഹാരിസണ്‍സ് മലയാളവും ഇന്‍ഡിട്രേഡുമാണ് ഇന്ന് കാര്യമായ നേട്ടമുണ്ടാക്കിയ മറ്റ് കമ്പനികള്‍.

ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളില്‍ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ വില മൂന്നു ശതമാനത്തിലേറെ താഴ്ന്നപ്പോള്‍ മണപ്പുറം ഫിനാന്‍സും മുത്തൂറ്റ് ഫിനാന്‍സും ഒരു ശതമാനത്തോളം ഉയര്‍ന്നു.

  • അപ്പോളോ ടയേഴ്‌സ് 133.60 -1.26%
  • ആസ്റ്റര്‍ ഡി എം 140.90 -1.71%
  • എവിറ്റി 46.55 -2%
  • കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 134.25 +1.82%
  • കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 354.75 -2.82%
  • സിഎസ്ബി ബാങ്ക് 235.75 +1.05%
  • ധനലക്ഷ്മി ബാങ്ക് 15.05 -2.59%
  • ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 34.90 +2.65%
  • എഫ്എസിടി 48.50 -1.62%
  • ഫെഡറല്‍ ബാങ്ക് 60.45 +7.75%
  • ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 40.25 -0.12%
  • ഹാരിസണ്‍സ് മലയാളം 102.35 +5.14%
  • ഇന്‍ഡിട്രേഡ് (ജെആര്‍ജി) 27.05 +6.71%
  • കേരള ആയുര്‍വേദ 63.80 -0.08%
  • കിറ്റെക്‌സ് 113.85 -0.09%
  • കെഎസ്ഇ 1746.95 +0.12%
  • മണപ്പുറം ഫിനാന്‍സ് 156.65 +0.87%
  • മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 454.70 -3.22%
  • മുത്തൂറ്റ് ഫിനാന്‍സ് 1208.85 +1.04%
  • നിറ്റ ജലാറ്റിന്‍ 167.40 -0.92%
  • പാറ്റ്‌സ്പിന്‍ ഇന്ത്യ 6.81 0%
  • റബ്ഫില ഇന്റര്‍നാഷണല്‍ 43.30 +0.46%
  • സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.61 +1.60%
  • വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.97
  • വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 90.50 +4.56%
  • വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 175.25 -0.76%
  • വണ്ടര്‍ലാ ഹോളിഡേയ്‌സ് 183.80 -0.27%

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it