പുതിയ വാരത്തില്‍ നല്ല തുടക്കം: വിപണിയെ മുന്നേറ്റത്തിലേക്ക് നയിച്ച് ബാങ്ക് ഓഹരികള്‍

തിങ്കളാഴ്ച വിപണിക്ക് നല്ല ദിനം. സര്‍ക്കാരിന്റെ മൂലധന പാക്കേജ് പ്രതീക്ഷയുടെ പിന്‍ബലത്തില്‍ പൊതുമേഖലാ ബാങ്ക് ഓഹരികളാണ് ഇന്ന് വിപണിയെ ഉയര്‍ത്തിയത്. ഒപ്പം മറ്റ് ഏഷ്യന്‍ വിപണികളിലുണ്ടായ നേട്ടവും സഹായകമായി.

സെന്‍സെക്‌സ് 592.97 പോയ്ന്റ് ഉയര്‍ന്ന് 37,981.63 ല്‍ എത്തിയപ്പോള്‍ നിഫ്റ്റി 177.30 പോയ്ന്റ് ഉയര്‍ന്ന് 11,227.55 ല്‍ എത്തി.

ഇന്‍ഡസ് ഇന്‍ഡ് ബാങ്കാണ് സെന്‍സെക്‌സില്‍ നേട്ടം കൊയ്ത ഓഹരികളില്‍ മുന്നില്‍. ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, പവര്‍ ഗ്രിഡ് എന്നിവയും നേട്ടമുണ്ടാക്കി.
എച്ച് യു എല്‍, നെസ് ലെ എന്നിവയാണ് ഇന്ന് നഷ്ടമുണ്ടാക്കിയ ഓഹരികള്‍.
സെന്‍സെക്‌സിലെ പ്രധാന 30 ഓഹരികളില്‍ 28 എണ്ണവും ഇന്ന് ഗ്രീന്‍ സോണിലായിരുന്നു.
ബിഎസ് ഇ മിഡ് ക്യാപ് സൂചികകള്‍ 2.6 ശതമാനവും സ്‌മോള്‍ ക്യാപ് 2.5 ശതമാനവും ഉയര്‍ന്നു.
ഒറ്റ ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായ മൂന്നു ലക്ഷം കോടി രൂപയോളം തിരിച്ചു പിടിക്കാന്‍ സാധിച്ചു.

പവര്‍, പൊതുമേഖലാ, ഓട്ടോ, റിയല്‍റ്റി സെക്ടറുകള്‍ മികച്ചു നിന്നപ്പോള്‍ ഐടിയില്‍ ചെറിയ തോതില്‍ വില്‍പ്പന ദൃശ്യമായിരുന്നു.

യൂറോപ്യന്‍ വിപണികളും കഴിഞ്ഞയാഴചത്തെ കനത്ത നഷട്ത്തില്‍ നിന്ന് ഭാഗികമായി തിരിച്ചു വന്നിട്ടുണ്ട്.

കേരള കമ്പനി ഓഹരികളും നേട്ടത്തില്‍

മൂന്നു കമ്പനികളൊഴികെ എല്ലാം ഇന്ന് ഗ്രീന്‍ സോണിലായിരുന്നു. സ്റ്റിമുലസ് പാക്കേജ് പ്രതീക്ഷ കേരള ബാങ്ക് ഓഹരികള്‍ക്കും തുണയായി. സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഇന്ന് അഞ്ച് ശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കി. ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്കുകളുടെ ഓഹരി വിലകള്‍ രണ്ടു സതമാനത്തിലധികവും വര്‍ധിച്ചു.

പത്ത് ശതമാനത്തിലധികം നേട്ടവുമായി എഫ്എസിടി ഓഹരികളാണ് ഇന്ന് മുന്നില്‍. അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ ഷിപ് യാര്‍ഡ്, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, കെഎസ്ഇ, റബ്ഫില എന്നീ ഓഹരികളും ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു.

ഏവിറ്റി, കൊച്ചിന്‍ മിനറല്‍സ്, വെര്‍ട്ടെക്‌സ് എന്നിവയാണ് ഇന്ന് നഷ്ടമുണ്ടാക്കിയ ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it