അപ്പോളോ ടയേഴ്‌സ് നേട്ടമുണ്ടാക്കി; ബാങ്ക്, ധനകാര്യ ഓഹരികളില്‍ സമ്മിശ്ര പ്രകടനം

ആസ്റ്റര്‍ ഡിഎം 2.83 ശതമാനവും കേരള ആയുര്‍വേദ 1.86 ശതമാനവും ഇടിവുണ്ടാക്കി.

Sensex tanks over 700points, nifty below 700points
-Ad-

തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണിയില്‍ ഉണര്‍വ്. സെന്‍സെക്‌സ് 605.64 പോയ്ന്റ് ഉയര്‍ന്ന് 32,720.16 ലും നിഫ്റ്റി 155.25 പോയ്ന്റ് ഉയര്‍ന്ന് 9536.15 ലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ എഫ്എംസിജി ഒഴികെയുള്ള എല്ലാ സൂചികകളും ഇന്ന് നേട്ടത്തിലായിരുന്നു.

ബിഎസ്ഇ മിഡ് കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ ഒരു ശതമാനത്തിനു മേല്‍ നേട്ടമുണ്ടാക്കി. ആഗോള വിപണികളിലെ മാറ്റവും അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനയുമാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് ഉണര്‍വേകിയത്. കേരള കമ്പനികളില്‍ അപ്പോളോ ടയേഴ്‌സാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില 6.93 ശതമാനം വര്‍ധിച്ച് 95.70 രൂപയിലെത്തി.

ഈസ്റ്റേണ്‍ ട്രെഡ്‌സ് 4.83 ശതമാനവും കിറ്റെക്‌സ് 3.20 ശതമാനവും നേട്ടമുണ്ടാക്കി. എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ഓഹരി മാത്രമാണ് നേട്ടം നിലനിര്‍ത്തിയത്. മണപ്പുറം ഫിനാന്‍സ് ഓഹരി 3.45 ശതമാനവും മുത്തൂറ്റ് ഫിനാന്‍സ് ഓഹരി 0.31 ശതമാനവും നഷ്ടമുണ്ടാക്കി. കേരള ബാങ്കുകളിലും സമ്മിശ്ര പ്രകടനമായിരുന്നു.സിഎസ്ബി ബാങ്ക് 4.10 ശതമാനം ഉയര്‍ച്ച നേടിയപ്പോള്‍ ധനലക്ഷ്മി ബാങ്ക് 0.10 ശതമാനത്തിന്റെയും സൗത്ത് ഇന്ത്യന്‍ ബാങ്ക് 0.69 ശതമാനത്തിന്റേയും നേരിയ വളര്‍ച്ച മാത്രമാണ് നേടിയത്.

-Ad-

അതേ സമയം ഫെഡറല്‍ ബാങ്ക് ഓഹരിയില്‍ 0.95 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. എവിറ്റി, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ജിയോജിത്ത്, ഹാരിസണ്‍സ് മലയാളം,പാറ്റ്‌സ്പിന്‍, റബ്ഫില, വി-ഗാര്‍ഡ്, വിക്ടറി പേപ്പര്‍ തുടങ്ങിയവയാണ് ഇന്ന് ഗ്രീന്‍ സോണിലായിരുന്ന മറ്റ് ഓഹരികള്‍.ആസ്റ്റര്‍ ഡിഎം 2.83 ശതമാനവും കേരള ആയുര്‍വേദ 1.86 ശതമാനവും ഇടിവുണ്ടാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here