ബാങ്ക്, എഫ്എംസിജി ഓഹരികള്‍ക്ക് തിളങ്ങാനായില്ല;ഓഹരി സൂചികയില്‍ നേരിയ ഇടിവ്

വിവിധ മേഖലകളിലെ സമ്മിശ്ര പ്രകടനത്തിനൊടുവില്‍ ഓഹരി വിപണി നേരിയ ഇടിവോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 8.41 പോയ്ന്റ് താഴ്ന്ന് 37,973.22 പോയ്ന്റിലും നിഫ്റ്റി 5.10 പോയ്ന്റ് താഴ്ന്ന് 11222.40 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. എഫ്എംസിജി, ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ നേട്ടമുണ്ടാക്കുന്നതില്‍ പിന്നിലായപ്പോള്‍ കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, മെറ്റല്‍സ്, എനര്‍ജി തുടങ്ങിയവ നേട്ടമുണ്ടാക്കി.

ഇന്നലത്തെ മികച്ച പ്രകടനത്തിന്റ കരുത്തില്‍ തുടക്കം കുറിച്ച വിപണിയില്‍ ഇന്ന് ലാഭമെടുപ്പ് സജീവമായതോടെ സൂചികകളില്‍ ഇടിവ് കണ്ടു തുടങ്ങി. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, അള്‍ട്രാ ടെക് സിമന്റ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹീറോ മോട്ടോകോര്‍പ്, ടിസിഎസ് തുടങ്ങിയവ നേട്ടമുണ്ടാക്കി. അതേസമയം ഒഎന്‍ജിസി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യുപിഎല്‍, പവര്‍ ഗ്രിഡ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി സൂചികയിലെ ഇടിവ് കേരള ഓഹരികളെയും ബാധിച്ചു. 11 കേരള ഓഹരികള്‍ക്കാണ് ഇന്ന് നേട്ടം ഉണ്ടാക്കാനായത്. 16 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 5.59 ശതമാനം ഉയര്‍ച്ചയോടെ വണ്ടര്‍ലാ ഹോളിഡേയ്‌സ് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നിലുണ്ട്. 8.45 രൂപ ഉയര്‍ന്ന് ഓഹരി വില 159.50 രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വില 40.35 രൂപ ഉയര്‍ന്ന് (3.70 ശതമാനം)1130 രൂപയിലും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് സെന്ററിന്റേത് 2.60 രൂപ ഉയര്‍ന്ന് (1.91 ശതമാനം) 138.40 രൂപയിലും അപ്പോളോ ടയേഴ്‌സിന്റേത് 1.80 രൂപ ഉയര്‍ന്ന് (1.40 ശതമാനം) 130.15 രൂപയിലും എത്തി.
പാറ്റ്‌സ്പിന്‍ ഇന്ത്യ (2.33 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.29 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (0.91 ശതമാനം), എവിറ്റി (0.55 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.50 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.35 ശതമാനം), ഹാരിസണ്‍സ് മലയാളം (0.22 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

ഓഹരിവില ഇടിഞ്ഞ കേരള കമ്പനികളില്‍ വിക്ടറി പേപ്പര്‍ ആന്റ് ബോര്‍ഡ്‌സാണ് മുന്നില്‍. 4.61 ശതമാനം ഇടിവാണ് വിലയില്‍ ഇന്നുണ്ടായത്. 4.65 രൂപ താഴ്ന്ന് 96.15 രൂപയിലെത്തി.
എഫ്എസിടി (3.81 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.26 ശതമാനം) , നിറ്റ ജലാറ്റിന്‍ (2.87 ശതമാനം), ധനലക്ഷ്മി ബാങ്ക് (2.80 ശതമാനം), ഫെഡറല്‍ ബാങ്ക് (2.57 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (2.23 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.10 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.71 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.30 ശതമാനം), കേരള ആയുര്‍വേദ (1.03 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.01 ശതമാനം), കെഎസ്ഇ (0.63 ശതമാനം), സിഎസ്ബി ബാങ്ക് (0.59 ശതമാനം), കിറ്റെക്‌സ് (0.39 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (0.20 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകെ പോയ കേരള ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it