ഓഹരി വിപണി നേട്ടത്തില്‍; കേരള കമ്പനികളില്‍ പ്രതിഫലിച്ചില്ല

തുടര്‍ച്ചയായ നാലാമത്തെ ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍. വ്യാഴാഴ്ച സെന്‍സെക്‌സ് 997.46 പോയ്ന്റ് ഉയര്‍ച്ചയോടെ 33717.62 ലും നിഫ്റ്റി 306.55 പോയന്റ് ഉയര്‍ന്ന് 9859.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സൂചികകളും ഇന്ന് ഉയരത്തിലായിരുന്നു.

ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. എന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ നേട്ടം കേരള കമ്പനികളുടെ ഓഹരികളില്‍ കാണാനായില്ല. കേരള കമ്പനികളുടെ ഓഹരികളില്‍ പകുതിയോളവും ഇന്ന് നഷ്ടത്തിലായിരുന്നു. ഇന്നലെ മികച്ച നേട്ടം നല്‍കിയ അപ്പോളോ ടയേഴ്‌സ് ഓഹരികള്‍ ഇന്ന് 0.57 ശതമാനം ഇടിഞ്ഞു. അതേപോലെ ഇന്നലെ ഗ്രീന്‍ സോണിലായിരുന്ന എവിടി, കൊച്ചിന്‍ മിനറല്‍സ്, ജിയോജിത്ത്, ഹാരിസണ്‍സ് മലയാളം, റബ്ഫില, വിഗാര്‍ഡ്, വിക്ടറി പേപ്പര്‍ എന്നിവ ഇന്ന് റെഡ് സോണിലായിരുന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡും, പാറ്റ്‌സ്പിനും ഗ്രീന്‍ സോണില്‍ നിലനിന്നു. കേരള ബാങ്കുകളുടെ ഓഹരി വിലകള്‍ നോക്കിയാല്‍ ഇന്ന് സിഎസ്ബി മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്.

ബാങ്കിന്റെ ഓഹരി വില 1.07 ശതമാനം ഇടിഞ്ഞ് 120.55 രൂപയിലെത്തി. ഫെഡറല്‍ ബാങ്ക് ഓഹരി വില 4.83 ശതമാനം വര്‍ധിച്ച് 48.80 രൂപയിലും ധനലക്ഷ്മി ബാങ്ക് 0.40 ശതമാനം വര്‍ധിച്ച് 10.07 രൂപയിലും സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 1.20 ശതമാനം വര്‍ധിച്ച് 5.90 രൂപയിലുമാണ് ക്ലോസ് ചെയ്തത്.എന്‍ബിഎഫ്‌സികളില്‍ മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ 6.71 ശതമാനവും മുത്തൂറ്റ് ഫിനാന്‍സ് 4.84 ശതമാനവും നേട്ടമുണ്ടാക്കിയപ്പോള്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 1.16 ശതമാനം നഷ്ടം രേഖപ്പെടുത്തി. ആസ്റ്റര്‍ ഡിഎം, ഇന്‍ഡിട്രേഡ്്, കേരള ആയുര്‍വേദ, കിറ്റെക്‌സ്, വെര്‍ട്ടെക്‌സ്, വണ്ടര്‍ലാ തുടങ്ങിയ കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റു കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it