ഓഹരി വിപണി: നേരിയ നേട്ടത്തോടെ വര്‍ഷാവസാനം

കലണ്ടര്‍ വര്‍ഷത്തിലെ അവസാന ദിനം സെന്‍സെക്‌സ് നേരിയ നേട്ടത്തിലും നിഫ്റ്റി ഇടിവിലും വ്യാപാരം അവസാനിപ്പിച്ചു.

സെന്‍സെക്‌സ് 5.11 പോയ്ന്റ് ഉയര്‍ന്ന് 47751.33 പോയ്ന്റിലെത്തിയപ്പോള്‍ നിഫ്റ്റി ഇതാദ്യമായി 14000 പോയ്ന്റില്‍ എത്തിയ ശേഷം 0.20 പോയ്ന്റ് താഴ്ന്ന് 13,981.75 പോയ്ന്റില്‍ വ്യാപാരം ക്ലോസ് ചെയ്തു. ഐറ്റി, എഫ്എംസിജി ഓഹരികള്‍ നിരാശപ്പെടുത്തിയതാണ് വിപണിക്ക് തിരിച്ചടിയായത്. എച്ച്ഡിഎഫ്‌സി, സണ്‍ഫാര്‍മ, ഏഷ്യന്‍ പെയ്ന്റ്‌സ്, ഡോ റെഡ്ഡീസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ടിസിഎസ്, അള്‍ട്രാടെക് സിമന്റ്, ഭാരതി എയര്‍ടെല്‍, കൊട്ടക് ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 12 എണ്ണത്തിന് മാത്രമാണ് ഇന്ന് നാമമാത്രമായ നേട്ടമെങ്കിലും ഉണ്ടാക്കാനായത്. 15 എണ്ണത്തിന് നേട്ടമുണ്ടാക്കാനായില്ല.
ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വില 1.27 രൂപ ഉയര്‍ന്ന് (9.59 ശതമാനം) 14.51 രൂപയും പാറ്റ്‌സ്പിന്‍ ഇന്ത്യയുടേത് 30 പൈസ ഉയര്‍ന്ന് (4.88 ശതമാനം) 6.45 രൂപയുമായി. കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (2.76 ശതമാനം), കേരള ആയുര്‍വേദ (2.38 ശതമാനം), ഹാരിസണ്‍സ് മലയാളം (2.33 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (3.78 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (2.73 ശതമാനം), നിറ്റ ജലാറ്റിന്‍ (2.50 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.03 ശതമാനം) എ്ന്നിവയുടെ ഓഹരി വിലയില്‍ ഇന്ന് ഇടിവുണ്ടായി.
അതേസമയം ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 178.05

ആസ്റ്റര്‍ ഡി എം 165.40

എവിറ്റി 48.50

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 128.45

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 371.75

സിഎസ്ബി ബാങ്ക് 218.35

ധനലക്ഷ്മി ബാങ്ക് 14.51

ഈസ്റ്റേണ്‍ ട്രെഡ്‌സ് 34.35

എഫ്എസിടി 61.35

ഫെഡറല്‍ ബാങ്ക് 66.70

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 56.00

ഹാരിസണ്‍സ് മലയാളം 118.50

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.85

കേരള ആയുര്‍വേദ 49.50

കിറ്റെക്‌സ് 110.15

കെഎസ്ഇ 2090.55

മണപ്പുറം ഫിനാന്‍സ് 165.75

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 402.45

മുത്തൂറ്റ് ഫിനാന്‍സ് 1210.30

നിറ്റ ജലാറ്റിന്‍ 171.40

പാറ്റ്‌സ്പിന്‍ ഇന്ത്യ 6.45

റബ്ഫില ഇന്റര്‍നാഷണല്‍ 59.40

സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.03

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.84

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 95.95

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 186.25

വണ്ടര്‍ലാ ഹോളിഡേയ്‌സ് 206.00Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it