മൂന്നാം ദിവസവും വിപണിയിൽ ഇടിവ് നിഫ്റ്റി 11,100 ന് താഴെ

കേരള കമ്പനികളുടെ ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നഷ്ടത്തില്‍

kerala company today
-Ad-

വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം തുടരുന്നു. മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഈ മാസത്തെ അവസാന വ്യാപാര ദിനമായ ഇന്ന് നിഫ്റ്റി  11,100 ന് താഴെയെത്തി. 28.70 പോയ്ന്റ് താഴ്ന്ന് 11,073.50 ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 129.18 പോയ്ന്റ് നഷ്ടത്തോടെ 37,606.89 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയ്ന്റ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് ഇന്ന് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.
സിപ്ല, ഗ്രാസിം, സണ്‍ ഫാര്‍മ, എസ്ബിഐ, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഫാര്‍മ സൂചികകളാണ് ഇന്ന് മികച്ച് നിന്നത്. എഫ്എംസിജി, ഐടി, മെറ്റല്‍ സൂചികകളും നേട്ടത്തിലായിരുന്നു.

അതേ സമയം എനര്‍ജി, ഓട്ടോ, ഇന്‍ഫ്രാ സെക്ടറുകള്‍ വില്‍പ്പന സമ്മര്‍ദ്ദത്തിന്റെ പിടിയിലായിരുന്നു.

-Ad-

കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിലായി വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 791 മില്യണ്‍ യൂഎസ് ഡോളറിന്റെ വാങ്ങല്‍ നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 593 മില്യണ്‍ യുഎസ് ഡോളറിന്റെ വില്‍പ്പനയാണ് നടത്തിയിരിക്കുന്നത്.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളുടെ ഓഹരികളില്‍ മിക്കവയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് ഓഹരികളില്‍ സിഎസ്ബി ബാങ്കും ധനലക്ഷ്മി ബാങ്കും ഗ്രീന്‍ സോണില്‍ നിന്നപ്പോള്‍ ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും റെഡ് സോണിലായിരുന്നു. എന്‍ബിഎഫ്‌സി ഓഹരികളെല്ലാം തന്നെ രണ്ടു ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി.
വിക്ടറി പേപ്പര്‍ ഇന്ന് 19.67 ശതമാനം നേട്ടവുമായി മുന്നിലാണ്. അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡിഎം, കൊച്ചിന്‍ മിനറല്‍സ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, പാറ്റ്‌സ്പിന്‍, വണ്ടര്‍ലാ എന്നീ ഓഹരികളാണ് ഇന്ന് ഗ്രീന്‍ സോണില്‍ നിലനിന്ന മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here