ലോഹവും ധനകാര്യ മേഖലയും തിളങ്ങി നേട്ടത്തോടെ പുതുവര്‍ഷാരംഭം

പുതിയ സാമ്പത്തിക വര്‍ഷത്തിന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. മെറ്റല്‍, ഫിനാന്‍ഷ്യല്‍സ് ഓഹരികളുടെ കരുത്തിലായിരുന്നു ഇന്നത്തെ മുന്നേറ്റം. സെന്‍സെക്‌സ് 520.68 പോയ്ന്റ് ഉയര്‍ന്ന് 50029.83 പോയ്ന്റിലും നിഫ്റ്റി 176.70 പോയ്ന്റ് ഉയര്‍ന്ന് 14867.40 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 2120 ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. 727 ഓഹരികളുടെ വിലയിടിഞ്ഞപ്പോള്‍ 143 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിനാന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്ട്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ എച്ച് യു എല്‍, എച്ച് ഡി എഫ് സി ലൈഫ്, നെസ്ലെ, ടിസിഎസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നേട്ടമുണ്ടാക്കി. എഫ്എംസിജി ഒഴികെ ബാക്കിയെല്ലാ മേഖലകളും നേട്ടമുണ്ടാക്കി. മെറ്റല്‍ സൂചിക 5 ശതമാനമാണ് ഉയര്‍ന്നത്. പിഎസ്‌യു ബാങ്ക് സൂചിക 2.6 ശതമാനവും ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികള്‍ മികച്ച പ്രകടനമാണിന്ന് നടത്തിയത്. 23 കേരള ഓഹരികളും നേട്ടമുണ്ടാക്കി. കേരള ആയുര്‍വേദ 7.11 ശതമാനം നേട്ടം കൈവരിച്ചു. 3.65 രൂപ വര്‍ധിച്ച് ഓഹരി വില 55 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് (5.59 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (5.58 ശതമാനം), മണപ്പുറം ഫിനാന്‍സ് (5.03 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (5 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (4.92 ശതമാനം), ഇന്‍ഡിട്രേഡ് (4.83 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (4.83 ശതമാനം), ഫെഡറല്‍ ബാങ്ക് (4.09 ശതമാനം) തുടങ്ങിയവ മികച്ച നേട്ടമു്ണ്ടാക്കി.
അതേസമയം വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, കെഎസ്ഇ, റബ്ഫില ഇന്റര്‍നാഷണല്‍ എന്നിവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 236.25

ആസ്റ്റര്‍ ഡി എം 139.00

എവിറ്റി 46.00

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 117.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 379.80

സിഎസ്ബി ബാങ്ക് 237.15

ധനലക്ഷ്മി ബാങ്ക് 15.43

ഈസ്റ്റേണ്‍ ട്രെഡ്‌സ് 57.75

എഫ്എസിടി 111.50

ഫെഡറല്‍ ബാങ്ക് 78.85

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 51.95

ഹാരിസണ്‍സ് മലയാളം 141.55

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 38.00

കല്യാണ്‍ ജൂവലേഴ്‌സ് 71.45

കേരള ആയുര്‍വേദ 55.00

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 24.80

കിറ്റെക്‌സ് 101.00

കെഎസ്ഇ 2270.05

മണപ്പുറം ഫിനാന്‍സ് 156.65

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 376.10

മുത്തൂറ്റ് ഫിനാന്‍സ് 1215.35

നിറ്റ ജലാറ്റിന്‍ 171.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 4.99

റബ്ഫില ഇന്റര്‍നാഷണല്‍ 59.25

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.69

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.84

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 104.95

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 246.90

വണ്ടര്‍ലാ ഹോളിഡേയ്‌സ് 203.35


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it