ലോഹം തിളങ്ങി സൂചികകളില്‍ മുന്നേറ്റം തുടരുന്നു

പണം നയം ഉയര്‍ത്തിയ ശുഭാപ്തി വിശ്വാസത്തിന്റെ കരുത്തില്‍ വിപണിയിലെ ഉണര്‍വ് തുടരുന്നു.

സെന്‍സെക്‌സ് 84.45 പോയ്ന്റ് ഉയര്‍ന്ന് 49,746.21 പോയ്ന്റിലും നിഫ്റ്റി 54.80 പോയ്ന്റ് ഉയര്‍ന്ന് 14873.80 പോയ്ന്റിലും ക്ലോസ് ചെയ്തു.
സ്റ്റീല്‍ വിലയും ഉല്‍പ്പാദനവും ഉയര്‍ന്നതോടെ മെറ്റല്‍ ഓഹരികള്‍ മുന്നേറ്റത്തിന് നേതൃത്വം വഹിച്ചു. അതേസമയം ബാങ്കിംഗ് ഓഹരികള്‍ വന്‍തോതിലുള്ള വിറ്റഴിക്കലിന് സാക്ഷ്യം വഹിച്ചു.
1846 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1022 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 157 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ശ്രീ സിമന്റ്‌സ്, ടൈറ്റാന്‍ കമ്പനി, ഹിന്‍ഡാല്‍കോ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എസ്ബിആ ലൈഫ് ഇന്‍ഷുറന്‍സ്, സണ്‍ ഫാര്‍മ, എച്ച് ഡി എഫ് സി ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയവയുടെ വിലയിടിഞ്ഞു.
മെറ്റല്‍ സൂചികയില്‍ നാലു ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഇന്‍ഫ്ര, ഐറ്റി സൂചികകളില്‍ ഒരു ശതമാനമായിരുന്നു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് ഓഹരികള്‍ അര ശതമാനം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും നേട്ടം കൈവരിച്ച ദിനമാണിന്ന്. 19 ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. 6.75 ശതമാനം നേട്ടത്തോടെ എഫ്എസിടിയാണ് മുന്നില്‍. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (5 ശതമാനം), സിഎസ്ബി ബാങ്ക് (3.49 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (2.78 ശതമാനം), ധനലക്ഷ്മി ബാങ്ക് (2.61 ശതമാനം), നിറ്റ ജലാറ്റിന്‍ (2.42 ശതമാനം), കേരള ആയുര്‍വേദ (2.33 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.96 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള ഓഹരികളില്‍പെടുന്നു.
അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, ഫെഡറല്‍ ബാങ്ക്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, എവിറ്റി, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങി 9 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.






Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it