കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവ്: മുന്നേറാനാകാതെ ബാങ്കിംഗ് മേഖല

കഴിഞ്ഞയാഴ്ചയിലെ നേട്ടം നിലനിര്‍ത്താന്‍ വിപണിക്ക് സാധിച്ചില്ല, കേരള കമ്പനികളുടെ ഓഹരി വിലകളിലും അത് ദൃശ്യമായിരുന്നു. മുത്തൂറ്റ് ഫിനാന്‍സ് തുടര്‍ച്ചയായ നാലാം ദിവസവും വളര്‍ച്ച രേഖപ്പെടുത്തി. 734 രൂപയില്‍ നിന്ന് കമ്പനിയുടെ ഓഹരി വില 748 രൂപയായി ഉയര്‍ന്നു. 1.80 ശതമാനമാണ് വര്‍ധന.
അതേ സമയം മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില 111.30 രൂപയില്‍ നിന്ന് 106 രൂപയായി. 5.31 ശതമാനം ഇടിവ് രേഖപ്പെടുത്തി. മൂന്നു ദിവസം തുടര്‍ച്ചയായി ഉയര്‍ന്നതോടെ ഇന്ന് മുഴുവന്‍ പ്രൊഫിറ്റ് ബുക്കിംഗ് കാണാമായിരുന്നു. 75 ലക്ഷം ഓഹരികളാണ് ഇന്ന് വ്യാപാരം നടത്തിയത്.

ടൂവീലര്‍ വായ്പകളിലെ മുന്‍നിരക്കാരായ മുത്തൂറ്റ് കാപിറ്റലിന്റെ ഓഹരി വില 2.67 ശതമാനം ഇടിഞ്ഞ് 226 രൂപയായി. 52 ആഴ്ചയിലെ ഏറ്റവും വലിയ താഴ്ചയിലൂടെയാണ് ഇന്ന് ഓഹരി കടന്നു പോയത്. ഒരു വേള 221.70 വരെ വില താഴ്ന്നിരുന്നു.
ദേശീയ തലത്തില്‍ നോക്കുകയാണെങ്കില്‍ ടൂവീലര്‍ കമ്പനികളായ ഹീറോ മോട്ടോര്‍ കോര്‍പ്പും ബജാജ് ഓട്ടോയും യഥാക്രമം 3.4ശതമാനം, 1.47 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. കോവിഡിനെ തുടര്‍ന്ന് വില്‍പ്പനക്കുറവ് ഉണ്ടായേക്കാമെന്നുള്ളതാണ് ഇതിന് കാരണം.

ഓട്ടോ സെക്ടര്‍ സൂചികയില്‍ ഇന്ന് 2.45 ശതമാനം ഇടിവ് രേഖപ്പെടുത്തി. അപ്പോളോ ടയേഴ്‌സ് ഓഹരികൡ പ്രൊഫിറ്റ് ബുക്കിംഗ് ദൃശ്യമായിരുന്നു. ഓഹരി വില 4.5 ശതമാനം ഇടിഞ്ഞ് 85.75 രൂപയായി.

ഇന്ന് നിഫ്റ്റി ബാങ്ക് സൂചികകളില്‍ 2.14 ശതമാനത്തിന്റെ ഇടിവുണ്ടായി. ഫെഡറല്‍ ബാങ്ക് ഓഹരിവിലയില്‍ നേരിയ ഇടിവാണ് ഇന്നുണ്ടായത്. വില 40.95 ല്‍ നിന്ന് 40.60 ആയി. സിഎസ്ബി ബാങ്കിന്റെ ഓഹരി വില 4 ശതമാനം ഇടിഞ്ഞ് 112.95 ശതമാനമായി.
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 3 ശതമാനം ഇടിഞ്ഞ് 159.15 രൂപയിലാണ് ഇന്ന് ക്ലോസ് ചെയ്തത. ഇടയ്ക്ക് വില 165 രൂപ വരെ എത്തിയിരുന്നു.

കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് വില രണ്ടു ശതമാനം ഇടിഞ്ഞ് 98 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ 7.6 ശതമാനം വരെ വില ഉയര്‍ന്നിരുന്ന ഓഹരിയാണിത്.
ഫാക്റ്റിന്റെ വിലയില്‍ 6.22 ശതമാനമാണ് ഇന്നത്തെ ഇടിവ്. വില 37.70 രൂപ.
വിപണിയിലെ എല്ലാ ഉയര്‍ച്ചയിലും പ്രൊഫിറ്റ് ബുക്കിംഗിനുള്ള സെല്ലിംഗ് സാധ്യതയുണ്ട്. അടിസ്ഥാനപരമായിയി കരുത്തുറ്റ തെരഞ്ഞെടുത്ത ഓഹരികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണാനാകുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it