ഓഹരി വിപണി സൂചികകള്‍ ഇന്നും കയറി; ഒരു ശതമാനത്തിലേറെ

ഉയരാന്‍ ഓരോ കാരണം തേടുന്ന ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് പ്രതിദിന കോവിഡ് കേസുകളിലെ കുറവ് ആശ്വാസം പകര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ ആന്‍ഡ് ടി, എസ് ബി ഐ, ടിസിഎസ് എന്നീ വമ്പന്മാരുടെ ഓഹരിയില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ താല്‍പ്പര്യം പ്രകടിപ്പിച്ചതോടെ ഓഹരി വിപണി സൂചികകള്‍ ഒരു ശതമാനത്തിലേറെ ഉയര്‍ന്നു.

സെന്‍സെക്‌സ് 558 പോയ്ന്റ് അഥവാ ഒരു ശതമാനം ഉയര്‍ന്ന് 48,994ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 168 പോയ്ന്റ് ഉയര്‍ന്ന് 14,653 ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി മെറ്റല്‍ സൂചിക ഇന്ന് മൂന്നുശതമാനത്തിലേറെ ഉയര്‍ന്നു. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികകയും ബാങ്ക് സൂചികയും ഇന്ന് കയറി.

രാജ്യം അതിതീവ്ര കോവിഡ് വ്യാപനത്തിന് സാക്ഷ്യം വഹിക്കുമ്പോഴും ഓഹരി വിപണിയില്‍ ഇന്ന് നിക്ഷേപക താല്‍പ്പര്യം ഉയര്‍ന്നുനില്‍ക്കുകയായിരുന്നു. ബി എസ് ഇ സ്‌മോള്‍, മിഡ് കാപ് സൂചികകളും ഇന്ന് കയറി.
കേരള കമ്പനികളുടെ പ്രകടനം
ബാങ്കിംഗ് ഓഹരികള്‍ ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോഴും സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ ഇന്ന് ഇടിഞ്ഞു. എന്നാല്‍ ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകള്‍ ഉയര്‍ന്നു. എവിറ്റി ഓഹരി ഏഴ് ശതമാനത്തിലേറെ ഉയര്‍ന്നപ്പോള്‍ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിന്റേത് 11 ശതമാനത്തോളം വര്‍ധിച്ചു. ജിയോജിത് ഓഹരി വില ഇന്ന് 12 ശതമാനത്തിലേറെയാണ് ഉയര്‍ന്നത്. കല്യാണ്‍ ജൂവല്ലേഴ്‌സ് ഓഹരി വിലയില്‍ മൂന്ന് ശതമാനത്തിലേറെ ഇടിവുണ്ടായി.

അപ്പോളോ ടയേഴ്‌സ് 205.70

ആസ്റ്റര്‍ ഡി എം 148.50

എവിറ്റി 49.65

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 124.75

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 358.00

സിഎസ്ബി ബാങ്ക് 252.00

ധനലക്ഷ്മി ബാങ്ക് 14.10

ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 58.20

എഫ്എസിടി 112.90

ഫെഡറല്‍ ബാങ്ക് 75.10

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 54.10

ഹാരിസണ്‍സ് മലയാളം 147.85

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 30.25

കല്യാണ്‍ ജൂവലേഴ്‌സ് 61.40

കേരള ആയുര്‍വേദ 55.00

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 23.40

കിറ്റെക്‌സ് 97.35

കെഎസ്ഇ 2107.00

മണപ്പുറം ഫിനാന്‍സ് 147.50

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 369.20

മുത്തൂറ്റ് ഫിനാന്‍സ് 1177.00

നിറ്റ ജലാറ്റിന്‍ 164.95

പാറ്റ്‌സ്പിന്‍ ഇന്ത്യ 4.66

റബ്ഫില ഇന്റര്‍നാഷണല്‍ 67.30

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.01

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.75

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 107.95

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 225.60

വണ്ടര്‍ലാ ഹോളിഡേയ്‌സ് 179.65

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it