തുടര്‍ച്ചയായ മൂന്നാം ദിനവും നേട്ടമുണ്ടാക്കി ഓഹരി വിപണി

തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടം കൊയ്ത് ഓഹരി വിപണി. സെന്‍സെക്‌സ് 789.70 പോയ്ന്റ് ഉയര്‍ന്ന് 49733.84 പോയ്ന്റിലും നിഫ്റ്റി 211.50 പോയ്ന്റ് ഉയര്‍ന്ന് 14864 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1730 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1180 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 170 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ബജാജ് ഫിനാന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സര്‍വ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഹിനാന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, നെസ്ലെ, ഡിവിസ് ലാബ്‌സ്, എച്ച് ഡി എഫ് സി ലൈഫ് തുടങ്ങിയവയ്ക്ക് ഇടിവ് നേരിട്ടു.
കമ്പനികളുടെ മെച്ചപ്പെട്ട നാലാം പാദ ഫലങ്ങളും വക്‌സിന്‍ സംബന്ധിച്ച ശുഭാപ്തി വിശ്വാസവുമാണ് വിപണിയെ മുന്നോട്ട് നയിക്കുന്നത്.
മെറ്റല്‍, ഫാര്‍മ ഒഴികെയുള്ള സൂചികകളെല്ലാം നേട്ടത്തിലാണ് അവസാനിച്ചത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ 0.7- 1 ശതമാനം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 14 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. 6.71 ശതമാനം നേട്ടവുമായി കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ ആണ് അതില്‍ ഒന്നാമത്. ഫെഡറല്‍ ബാങ്ക് (3.66 ശതമാനം), അപ്പോളോ ടയേഴ്‌സ് (3.31 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (3.20 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.65 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, എഫ്എസിടി, കേരള ആയുര്‍വേദ, വണ്ടര്‍ലാ ഹോളിഡേയ്‌സ്, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് തുടങ്ങി 12 ഓഹരികളുടെ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ധനലക്ഷ്മി ബാങ്ക്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 212.50

ആസ്റ്റര്‍ ഡി എം 149.30

എവിറ്റി 50.50

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 135.10

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 360.90

സിഎസ്ബി ബാങ്ക് 255.65

ധനലക്ഷ്മി ബാങ്ക് 14.09

ഈസ്റ്റേണ്‍ ട്രെഡ്‌സ് 57.50

എഫ്എസിടി 111.70

ഫെഡറല്‍ ബാങ്ക് 77.85

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 53.05

ഹാരിസണ്‍സ് മലയാളം 148.85

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 30.75

കല്യാണ്‍ ജൂവലേഴ്‌സ് 61.65

കേരള ആയുര്‍വേദ 54.15

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 23.40

കിറ്റെക്‌സ് 97.30

കെഎസ്ഇ 2118.90

മണപ്പുറം ഫിനാന്‍സ് 148.85

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 381.00

മുത്തൂറ്റ് ഫിനാന്‍സ് 1177.80

നിറ്റ ജലാറ്റിന്‍ 167.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 4.50

റബ്ഫില ഇന്റര്‍നാഷണല്‍ 67.95

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.11

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.75

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 103.15

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 225.40

വണ്ടര്‍ലാ ഹോളിഡേയ്‌സ് 179.00




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it