കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി

ഇന്ത്യന്‍ ഓഹരി വിപണി കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം സര്‍വകാല റെക്കോര്‍ഡിലെത്തിയ സൂചികകള്‍ അതേ ആവേശത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്. തുടര്‍ച്ചയായ നാലാം ദിവസമാണ് വിപണി മുന്നേറ്റം തുടരുന്നത്. ബാങ്കിംഗ് ഓഹരികളാണ് ഇന്നത്തെ കുതിപ്പിന് ഊര്‍ജം പകര്‍ന്നത്.

സെന്‍സെക്‌സ് 358.54 പോയ്ന്റ് ഉയര്‍ന്ന് 50614.29 പോയ്ന്റിലും നിഫ്റ്റി 105.70 പോയ്ന്റ് ഉയര്‍ന്ന് 14895.70 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1813 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1110 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 142 ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.
ഐറ്റിസി, ബജാജ് ഫിനാന്‍സ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ഏഷന്‍ പെയ്ന്റ്‌സ്്, യുപിഎല്‍, സിപ്ല, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. ഐറ്റി ഓഹരികള്‍ ഒഴികെ ബാക്കിയെല്ലാ മേഖലകള്‍ക്കും നേട്ടമുണ്ടാക്കിയിട്ടുണ്ട്.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ ഭൂരിഭാഗവും നേട്ടമുണ്ടാക്കിയ ദിവസമാണിന്ന്. 7.28 ശതമാനം നേട്ടവുമായി അപ്പോളോ ടയേഴ്‌സ് മുന്നില്‍ നിന്ന് നയിച്ചു. 16.55 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഓഹരി വില 243.85 രൂപയായി. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (5.13 ശതമാനം), മണപ്പുറം ഫിനാന്‍സ് (5.06 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.96 ശതമാനം), ഫെഡറല്‍ ബാങ്ക് (4.78 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (3.20 ശതമാനം) തുടങ്ങി 16 ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
അതേസമയം ഇന്‍ഡിസ്‌ട്രേഡ്, കേരള ആയുര്‍വേദ, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങി 12 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.






Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it